Royal Challengers Bengaluru: ആര്‍സിബി ആരാധകര്‍ ഈ മൂന്ന് ഫൈനലുകള്‍ എങ്ങനെ മറക്കും? ചരിത്രം ഭയപ്പെടുത്തുമ്പോള്‍..!

2009 ല്‍ ഡക്കാന്‍ ചാര്‍ജ്ജേഴ്സിനോടാണ് ആര്‍സിബി തോറ്റത്

രേണുക വേണു
തിങ്കള്‍, 2 ജൂണ്‍ 2025 (16:59 IST)
Royal Challengers Bengaluru: ഐപിഎല്‍ 2025 നു നാളെ കലാശക്കൊട്ടാണ്. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടുമ്പോള്‍ ആവേശം വാനോളം ഉയരും. ആര് ജയിച്ചാലും ഐപിഎല്‍ കിരീടത്തിനു പുതിയ അവകാശികള്‍ പിറക്കുമെന്ന് ഉറപ്പായി. ആര്‍സിബിയുടെ നാലാം ഐപിഎല്‍ ഫൈനലാണ് നാളെ നടക്കാന്‍ പോകുന്നത്. 2009, 2011, 2016 സീസണുകളിലാണ് ആര്‍സിബി ഇതിനുമുന്‍പ് ഐപിഎല്‍ ഫൈനല്‍ കളിച്ചത്. മൂന്നിലും തോല്‍വിയുടെ കയ്പ് രുചിച്ച് ആര്‍സിബി ആരാധകര്‍ കണ്ണീരണിഞ്ഞു. 
 
2009 ല്‍ ഡക്കാന്‍ ചാര്‍ജ്ജേഴ്സിനോടാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡക്കാന്‍ ചാര്‍ജ്ജേഴ്സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ ആര്‍സിബിക്കു സാധിച്ചുള്ളൂ. ആറ് റണ്‍സിനായിരുന്നു അന്നത്തെ തോല്‍വി. ആറാമനായി ക്രീസിലെത്തിയ വിരാട് കോലി അന്ന് ആര്‍സിബിക്കായി നേടിയത് എട്ട് പന്തില്‍ ഏഴ് റണ്‍സ് മാത്രം ! 
 
2011 ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് ആര്‍സിബിയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 147 റണ്‍സ് മാത്രം, 58 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ! മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി 32 പന്തില്‍ 35 റണ്‍സെടുത്തെങ്കിലും ആര്‍സിബിയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 
 
2016 ഐപിഎല്‍ ഫൈനല്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറന്നുകാണില്ല. അനായാസം കിരീടം നേടുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ക്രിസ് ഗെയ്ലും വിരാട് കോലിയും ആര്‍സിബിക്കായി തുടക്കംമുതല്‍ തകര്‍ത്തടിച്ചു. ഗെയ്ല്‍ 38 പന്തില്‍ നാല് ഫോറും എട്ട് സിക്സും സഹിതം 76 റണ്‍സും വിരാട് കോലി 35 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 54 റണ്‍സും നേടി. 10.3 ഓവറില്‍ 114 റണ്‍സില്‍ നില്‍ക്കെയാണ് ആര്‍സിബിക്കു ആദ്യ വിക്കറ്റ് നഷ്ടമായത്. 57 പന്തില്‍ ഒന്‍പത് വിക്കറ്റ് ശേഷിക്കെ 95 റണ്‍സായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എബി ഡിവില്ലിയേഴ്സ്, കെ.എല്‍.രാഹുല്‍, ഷെയ്ണ്‍ വാട്സണ്‍, സച്ചിന്‍ ബേബി തുടങ്ങി കൂറ്റനടിക്കാര്‍ ബാറ്റ് ചെയ്യാനുണ്ട്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആര്‍സിബി ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി നേടിയത് 200 റണ്‍സ്, എട്ട് റണ്‍സിന്റെ ഹൃദയഭേദകമായ തോല്‍വിയും വഴങ്ങി !  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

Sanju Samson : സഞ്ജുവിനെ പരിഗണിക്കില്ല, അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ ഇഷാന് അവസരമൊരുങ്ങിയേക്കും

അടുത്ത ലേഖനം
Show comments