IPL 2026, Point Table: മുംബൈ ഇന്ത്യൻസ് പുറത്തേക്കോ? ആദ്യ നാലിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല
എട്ട് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി പഞ്ചാബ് കിങ്‌സ് ആണ് ഒന്നാം സ്ഥാനത്ത്
Publish Date: Thu, 30 Apr 2026 (10:15 IST)
Updated Date: Thu, 30 Apr 2026 (10:26 IST)
IPL 2026, Point Table: ഐപിഎൽ പ്ലേ ഓഫിലേക്ക് ആരൊക്കെ സ്ഥാനം പിടിക്കും? സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോറ്റതോടെ പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാരും 12 പോയിന്റ് ഉറപ്പിച്ചുകഴിഞ്ഞു.
എട്ട് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി പഞ്ചാബ് കിങ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എട്ട് കളികളിൽ നിന്ന് 12 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. സൺറൈസേഴ്‌സ് ഹൈദരബാദും രാജസ്ഥാൻ റോയൽസും ഒൻപത് കളികളിൽ നിന്ന് 12 പോയിന്റുമായി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.
അഞ്ചാം സ്ഥാനത്തുള്ള ടീമിനു (ഗുജറാത്ത്) എട്ട് പോയിന്റാണുള്ളത്. അതായത് നാലും അഞ്ചും സ്ഥാനക്കാർ തമ്മിൽ നാല് പോയിന്റിന്റെ വ്യത്യാസമുണ്ട്. ഇന്ന് നടക്കുന്ന ഗുജറാത്തിനെതിരായ മത്സരത്തിൽ ആർസിബി ജയിച്ചാൽ 14 പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് എത്തും.
ആദ്യ നാല് സ്ഥാനങ്ങളിൽ വലിയ മാറ്റത്തിനു ഇനി സാധ്യതയില്ല. പഞ്ചാബും ആർസിബിയും തമ്മിൽ ക്വാളിഫയർ വരാനാണ് നിലവിലെ സാധ്യത. അതേസമയം വലിയ ആരാധകവൃന്ദമുള്ള മുംബൈ ഇന്ത്യൻസിനു മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാണ്. എട്ട് മത്സരങ്ങളിൽ ആറ് തോൽവിയുമായി പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ.