IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അഭിറാം മനോഹർ
ഞായര്‍, 24 നവം‌ബര്‍ 2024 (11:58 IST)
IPL Auction 2024
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാതാരലേലം ഓരോ ടീമിനും പ്രധാനമായ ഒന്നാണ്. താരലേലത്തിന് മുന്‍പായി ടീമിന്റെ കോറിനെ ഫ്രാഞ്ചൈസികള്‍ക്ക് ഒരു പരിധിവരെ മാത്രമെ നിലനിര്‍ത്താനാകു എന്നതിനാല്‍ തന്നെ ശക്തരായ പല ടീമുകളുടെയും ബാലന്‍സ് തകര്‍ക്കുന്നതാണ് മെഗാതാരലേലം. അതേസമയം ലീഗിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മത്സരത്തില്‍ തിരിച്ചെത്താനുള്ള അവസരം കൂടിയാണിത്.
 
 ഇത്തവണ മെഗാതാരലേലം നടക്കുമ്പോള്‍ പല ഫ്രാഞ്ചൈസികളും തങ്ങളുടെ കീ പ്ലെയേഴ്‌സിനെ കൈവിട്ടിട്ടുണ്ട്. അതിനാല്‍ തന്നെ താരലേലത്തില്‍ ഇത്തവണ താരങ്ങള്‍ക്കായി പണം ഒഴുകുമെന്ന് ഉറപ്പാണ്. ഉയര്‍ന്ന വില പ്രതീക്ഷിക്കുന്നവരില്‍ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍,ഇഷാന്‍ കിഷന്‍,അര്‍ഷദീപ് സിംഗ് മുതല്‍ ഫില്‍ സാള്‍ട്ട്, ക്വിന്റണ്‍ ഡികോക്ക്, ജോസ് ബട്ട്ലര്‍,ട്രെന്‍ഡ് ബോള്‍ട്ട് തുടങ്ങി അനവധി താരങ്ങളുണ്ട്. കഴിഞ്ഞ താരലേലത്തില്‍ ഓസീസ് താരമായ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാനായി 24.75 കോടി രൂപയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുടക്കിയത്. ഇത്തവണ ഇതിലും ഉയര്‍ന്ന തുകയ്ക്ക് ഏതെങ്കിലും ടീം ആരെയെങ്കിലും സ്വന്തമാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
 
 പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ്, ലഖ്‌നൗ, ആര്‍സിബി ടീമുകളാണ് പ്രധാനമായും തങ്ങളുടെ ടീമുകളെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ഈ താരലേലത്തില്‍ പ്രധാനതാരങ്ങള്‍ക്കായി വലിയ തുക തന്നെ ഇവര്‍ മുടക്കും. ഇന്ത്യന്‍ താരങ്ങളില്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍,അര്‍ഷദീപ് സിംഗ് എന്നിവര്‍ക്ക് വലിയ തുക തന്നെ ലഭിച്ചേക്കും. ഇതില്‍ റിഷഭ് പന്തിനാകും ഉയര്‍ന്ന തുക ലഭിക്കുക എന്നാണ് ക്രിക്കറ്റ് ആരാധകര്‍ കരുതുന്നത്.
 
വിദേശതാരങ്ങളില്‍ ഓള്‍ റൗണ്ടര്‍മാരായ മാര്‍ക്കോ യാന്‍സന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കായി ടീമുകള്‍ രംഗത്ത് വരാന്‍ സാധ്യതയേറെയാണ്. ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് താരങ്ങളായ ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്ലര്‍ എന്നിവര്‍ക്കും താരലേലത്തില്‍ വലിയ തുക തന്നെ ലഭിച്ചേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്യാപ്റ്റനില്ലാതെയാണ് ഇന്ത്യ ടെസ്റ്റിൽ കളിച്ചത്, അതെന്താണ് ആരും പറയാത്തത്, ഇന്ത്യൻ ടീം കടന്നുപോകുന്നത് ട്രാൻസിഷനിലൂടെ, ആവർത്തിച്ച് ഗംഭീർ

Mo Salah: എന്നും ബെഞ്ചിൽ തന്നെ, ഇത് നടക്കില്ല, പൊട്ടിത്തെറിച്ച് മുഹമ്മദ് സലാ

Ashes Series: സിക്സടിച്ച് ടെസ്റ്റ് തീർക്കാമോ സക്കീർ ഭായ്ക്ക്, സ്മിത്തിന് പറ്റും , സൂപ്പർ കാമിയോ, രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ട് അടപടലം

ലോകകപ്പിന് ഇനിയും 2 വർഷമുണ്ട്, രോഹിത്,കോലി വിഷയത്തിൽ പിടി തരാതെ ഗംഭീർ..

അഭ്യൂഹങ്ങൾക്ക് വിരാമം, വിവാഹം വേണ്ടെന്ന് വെച്ചെന്ന് സ്മൃതി മന്ദാന, സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥന

അടുത്ത ലേഖനം
Show comments