Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ 13കാരൻ, ആരാണ് വൈഭവ് സൂര്യവംശി

Vaibhav Suryavamshi

അഭിറാം മനോഹർ

, തിങ്കള്‍, 18 നവം‌ബര്‍ 2024 (19:10 IST)
Vaibhav Suryavamshi
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 വര്‍ഷത്തിനുള്ള ഐപിഎല്‍ മെഗാതാരലേലം ഈ മാസം 23നും 24നുമായി നടക്കാനിരിക്കെ ഏതെല്ലാം താരങ്ങളെയാകും തങ്ങളുടെ പ്രിയപ്പെട്ട ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 42ക്കാരനായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇത്തവണ ഐപിഎല്‍ താരലേലത്തിന് തന്റെ പേര് രജിസ്റ്റര്‍ ചെയ്തത് വാര്‍ത്തയായിരുന്നു. അതേസമയം ബിഹാറില്‍ നിന്നുള്ള 13കാരനും ഇത്തവണ ഐപിഎല്‍ താരലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തവരുടെ കൂട്ടത്തിലുണ്ട്. 30 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.
 
2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവ് ഈ ജനുവരിയില്‍ തന്റെ 12മത് വയസിലാണ് ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ഏതെങ്കിലും ടീം സ്വന്തമാക്കിയാല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവിന്റെ പേരിലാകും. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സ് നേടിയാണ് ശ്രദ്ധേയനായത്. വരാനിരിക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള ടീമിലും വൈഭവ് ഇടം പിടിച്ചിട്ടുണ്ട്.
 
 വൈഭവ് കഴിഞ്ഞാല്‍ 17കാരനായ ആയുഷ് മാത്രെയാണ് ഈ ഐപിഎല്ലിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ താരം. 18കാരനായ ദക്ഷിണാഫ്രിക്കയുറ്റെ ക്വെന മഫാക്ക, അഫ്ഗാന്റെ അള്ളാ ഗസാഫ്‌നര്‍ എന്നിവരാണ് മറ്റ് കൗമാരതാരങ്ങള്‍. പേസ് ബൗളറായ മഫാക്ക വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് പാകിസ്ഥാൻ ക്രിക്കറ്റ്: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയും നേടി കൊടുത്തിട്ടും ഗില്ലസ്പിയെ പുറത്താക്കി!