Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കായി വീണ്ടും കളിക്കണമെന്ന ആഗ്രഹവുമായി ഉത്തപ്പ

Ipl
ഇന്ത്യക്കായി വീണ്ടും കളിക്കണമെന്ന ആഗ്രഹം നിലനില്‍ക്കുന്നവെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞു. ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ ഇതിനുസാധിക്കുമെന്ന് വിശ്വാസിക്കുന്നതായും ഉത്തപ്പ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായ ഉത്തപ്പ ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
 
2015ല്‍ സിംബാബ്വെക്കെതിരായ ഏകദിനത്തിലാണ് ഉത്തപ്പ അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2006ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഉത്തപ്പ അരങ്ങേറ്റം കുറിച്ചത്. 46 ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും കളിച്ചു. ഐപിഎല്ലില്‍ 177 മത്സരങ്ങള്‍ കളിച്ച ഉത്തപ്പ നാലായിരത്തിലേറെ റണ്‍സും നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലയണല്‍ മെസി ബാഴ്സലോണ വിട്ടുവന്നാല്‍ തങ്ങള്‍ സ്വീകരിക്കുമെന്ന് പാരീസ് സെന്റ് ജര്‍മര്‍ പരിശീലകന്‍