Webdunia - Bharat's app for daily news and videos

Install App

ടീമുകൾ അടിമുടി മാറും, ഐപിഎൽ മെഗാതാരലേലം റിയാദിൽ?, ഈ മാസം അവസാനമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
തിങ്കള്‍, 4 നവം‌ബര്‍ 2024 (19:25 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണ്‍ മെഗാ താരലേലം ഈ മാസം അവസാനം സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. പല സൂപ്പര്‍ താരങ്ങളെയും ലേലത്തിന് മുന്‍പായി ടീമുകള്‍ കൈവിട്ടിട്ടുണ്ട്. അതിനാല്‍ തന്നെ പല ഫ്രാഞ്ചൈസികളുടെയും ടീം കോമ്പിനേഷന്‍ തന്നെ വരാനിരിക്കുന്ന ഐപിഎല്ലില്‍ മാറാന്‍ സാധ്യതയേറെയാണ്.
 
2025 സീസണിനായുള്ള ഐപിഎല്‍ താരലേലം നവംബര്‍ 24,25 തീയ്യതികളിലായി റിയാദില്‍ നടക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊല്‍ക്കത്ത നായകനായിരുന്ന ശ്രേയസ് അയ്യര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്, എല്‍എസ്ജിയില്‍ നിന്നും കെ എല്‍ രാഹുല്‍ തുടങ്ങി നിരവധി താരങ്ങളെ ടീമുകള്‍ റിലീസ് ചെയ്തിരുന്നു. ഇതോടെ ഇവരെ പല ടീമുകളും നായകസ്ഥാനം ലക്ഷ്യമിട്ട് നിലനിര്‍ത്താന്‍ ഇടയുണ്ട്. ഇവര്‍ക്ക് പുറമെ ജോസ് ബട്ട്ലര്‍, ട്രെന്‍ഡ് ബോള്‍ട്ട് തുടങ്ങി നിരവധി വിദേശതാരങ്ങളും ലേലത്തിലുണ്ടാകും. ഇതോടെ ഐപിഎല്‍ 2025ല്‍ പുതിയ ടീം കോമ്പിനേഷനുകളാകും പല ടീമുകള്‍ക്കും ഉണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

എല്ലാം കാണുക

ഏറ്റവും പുതിയത്

PBKS vs MI: കളി മഴ മുക്കാൻ സാധ്യത കുറവ്, എന്നാൽ മത്സരം ഉപേക്ഷിച്ചാൽ പഞ്ചാബ് നേരിട്ട് ഫൈനലിലേക്ക്

PBKS vs MI: മുംബൈ കരുത്തരായിരിക്കാം, എന്നാൽ അഹമ്മദാബാദിലെ കണക്കുകൾ പഞ്ചാബിന് അനുകൂലം, പോരാട്ടത്തിൽ തീ പാറും

PBKS vs MI :പ്ലേ ഓഫിൽ മുംബൈക്കുള്ളത് 66 ശതമാനം വിജയം, കരുത്തരെങ്കിലും പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാവില്ല

PBKS vs MI Dream 11 Predictions: ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം, നിങ്ങളുടെ ഡ്രീം ഇലവൻ പോരാട്ടത്തിൽ ഈ താരങ്ങൾ ഉറപ്പായും വേണം

RCB vs MI: ആർസിബിക്ക് കപ്പടിക്കണോ, മുംബൈ ഫൈനലിലെത്താൻ പാടില്ല: മുന്നറിയിപ്പുമായി അശ്വിൻ

അടുത്ത ലേഖനം
Show comments