IPL 2026: ഐപിഎല്‍ മാര്‍ച്ച് 26 നു ആരംഭിക്കും; താരലേലം ഇന്ന്

IPL Mini Auction 2026: താരലേലത്തില്‍ ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനു വേണ്ടിയായിരിക്കും ഫ്രാഞ്ചൈസികള്‍ ഏറ്റവും വലിയ തുക മുടക്കാന്‍ തയ്യാറാകുക

രേണുക വേണു
ചൊവ്വ, 16 ഡിസം‌ബര്‍ 2025 (09:35 IST)
IPL Mini Auction

IPL 2026: ഐപിഎല്‍ 2026 നു മുന്നോടിയായുള്ള താരലേലം ഇന്ന് നടക്കും. അബുദാബിയിലെ ഇത്തിഹാദ് ഏരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതലാണ് താരലേലം. പത്ത് ടീമുകളിലുമായി 77 സ്ലോട്ടുകളാണ് മിനി താരലേലത്തിലൂടെ നികത്താനുള്ളത്. 
 
താരലേലത്തില്‍ ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനു വേണ്ടിയായിരിക്കും ഫ്രാഞ്ചൈസികള്‍ ഏറ്റവും വലിയ തുക മുടക്കാന്‍ തയ്യാറാകുക. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിനും അഞ്ച് കോടിക്കു മുകളില്‍ പ്രതിഫലം വരാന്‍ സാധ്യതയുണ്ട്. 2025 ല്‍ റിഷഭ് പന്തിനു ലഭിച്ച 27 കോടിയാണ് താരലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുക. 
 
ലേലത്തില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളില്‍ ഏറ്റവും കൂടുതല്‍ പേഴ്‌സ് ബാലന്‍സ് ഉള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്, 64.3 കോടി. 13 താരങ്ങളെയാണ് കൊല്‍ക്കത്തയ്ക്കു വേണ്ടത്. അതില്‍ ആറ് ഓവര്‍സീസ് താരങ്ങളെ വിളിച്ചെടുക്കാം. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഒന്‍പത് താരങ്ങളെ വേണം. ഡല്‍ഹി ക്യാപിറ്റല്‍സ് 8, ഗുജറാത്ത് ടൈറ്റന്‍സ് 5, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 6, മുംബൈ ഇന്ത്യന്‍സ് 5, പഞ്ചാബ് കിങ്‌സ് 4, രാജസ്ഥാന്‍ റോയല്‍സ് 9, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 8, സണ്‍റൈസേഴ്‌സ് ഹൈദരബാദ് 10 എന്നിങ്ങനെയാണ് ടീമില്‍ നികത്തേണ്ട താരങ്ങളുടെ എണ്ണം. ഏറ്റവും കുറവ് പേഴ്‌സ് ബാലന്‍സ് മുംബൈ ഇന്ത്യന്‍സിനാണ്, 2.75 കോടി മാത്രം. 

മാര്‍ച്ച് 26 നു ആരംഭിക്കുന്ന ഐപിഎല്ലിന്റെ ഫൈനല്‍ മേയ് 31 നായിരിക്കും. ഇക്കാര്യം ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

വമ്പൻ തുക!, 16,000 കോടിക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർല ഗ്രൂപ്പ്

പന്തിനെ കൈവിടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി സഞ്ജീവ് ഗോയങ്ക

നാണം കെട്ടു, ആഷസ് പരാജയം ആഴത്തിൽ മുറിവേൽപ്പിച്ചു, കടന്ന് പോകുന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലത്തിലൂടെ: ബെൻ സ്റ്റോക്സ്

താരങ്ങൾ ഇനി 'അച്ചടക്കം' ശീലിക്കണം; ഐപിഎല്ലിൽ കർശന പെരുമാറ്റച്ചട്ടവുമായി ബിസിസിഐ

ചെന്നൈ ജേഴ്സിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ, ഗെയ്‌ലും പൊള്ളാർഡും എ ബി ഡിവില്ലിയേഴ്സ് വരെ പിന്നിലാകും

അടുത്ത ലേഖനം
Show comments