Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടിലം കൊല്‍ക്കത്ത; ഡല്‍ഹിയുടെ തേരോട്ടത്തിനു കടിഞ്ഞാണിട്ട് ഫൈനലില്‍, ഇനി ചെന്നൈ-കൊല്‍ക്കത്ത കലാശപ്പോരാട്ടം

കിടിലം കൊല്‍ക്കത്ത; ഡല്‍ഹിയുടെ തേരോട്ടത്തിനു കടിഞ്ഞാണിട്ട് ഫൈനലില്‍, ഇനി ചെന്നൈ-കൊല്‍ക്കത്ത കലാശപ്പോരാട്ടം
, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (23:20 IST)
ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരാളികള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത ഐപിഎല്‍ ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 135 റണ്‍സ് 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടന്നു. 
 
തുടക്കത്തില്‍ വിജയം ഉറപ്പിച്ച കൊല്‍ക്കത്തയെ ഡല്‍ഹി അവസാന ഓവറുകളില്‍ പിടിച്ചുകെട്ടാന്‍ ശ്രമിച്ചു. 12.2 ഓവറില്‍ 96/1 എന്ന നിലയില്‍ നിന്നാണ് 130/7 എന്ന നിലയിലേക്ക് കൊല്‍ക്കത്ത കൂപ്പുകുത്തിയത്. രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സ് പറത്തി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അവസാന 13 റണ്‍സ് എടുക്കുന്നതിനിടെ കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. ഡല്‍ഹിക്ക് വേണ്ടി നോര്‍ജെ, റബാഡ, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.  
 
കൊല്‍ക്കത്തയ്ക്ക് വേണ്ടി വെങ്കടേഷ് അയ്യര്‍ (41 പന്തില്‍ 55), ശുഭ്മാന്‍ ഗില്‍ (46 പന്തില്‍ 46) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. 
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. ടീം ടോട്ടല്‍ 32 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ പൃഥ്വി ഷായെ നഷ്ടമായി. പിന്നീട് ശിഖര്‍ ധവാന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. 39 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 36 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്. ശ്രേയസ് അയ്യര്‍ പുറത്താകാതെ 27 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സ് നേടി. മറ്റാര്‍ക്കും 20 ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ആയില്ല. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 135 റണ്‍സ് നേടിയത്. 
 
കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പിലെ മികച്ച നിമിഷമായി വിരാട് കോലിയുടെ ഇന്നിങ്സ്, പിന്തള്ളിയത് ബ്രാത്ത്‌വെയ്‌റ്റിന്റെ നാല് സിക്‌സുകളെ