KL Rahul: രാഹുല്‍ ആര്‍സിബിയിലേക്ക്; നായകനാക്കണമെന്ന് കോലി

മൂന്ന് സീസണുകള്‍ക്ക് ശേഷമാണ് രാഹുല്‍ ലഖ്‌നൗ വിടുന്നത്

രേണുക വേണു
തിങ്കള്‍, 22 ജൂലൈ 2024 (20:35 IST)
KL Rahul and Virat Kohli

KL Rahul: കെ.എല്‍.രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിടുന്നു. തന്റെ മുന്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്കാണ് രാഹുല്‍ പോകുന്നത്. രാഹുലും ആര്‍സിബി മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് വിവരം. 
 
മൂന്ന് സീസണുകള്‍ക്ക് ശേഷമാണ് രാഹുല്‍ ലഖ്‌നൗ വിടുന്നത്. രാഹുലിനെ നിലനിര്‍ത്താന്‍ ലഖ്‌നൗ മാനേജ്‌മെന്റിനും താല്‍പര്യമില്ല. 2022, 2023 സീസണുകളില്‍ ലഖ്‌നൗ പ്ലേ ഓഫില്‍ എത്തിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. 
 
2025 ലെ മെഗാ താരലേലത്തിനു മുന്നോടിയായി ഫാഫ് ഡു പ്ലെസിസിനെ ഒഴിവാക്കാന്‍ ആര്‍സിബി തീരുമാനിച്ചിട്ടുണ്ട്. പകരം വിരാട് കോലിയെ വീണ്ടും നായകനാക്കാമെന്നാണ് ഫ്രാഞ്ചൈസി തീരുമാനിച്ചത്. എന്നാല്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ കോലി സന്നദ്ധനായിട്ടില്ല. രാഹുല്‍ തിരിച്ചെത്തുകയാണെങ്കില്‍ ക്യാപ്റ്റന്‍സി നല്‍കണമെന്നാണ് കോലിയുടെ നിലപാട്. കോലിയുടെ കൂടെ പിന്തുണയുള്ളതിനാല്‍ രാഹുല്‍ നായകസ്ഥാനത്തേക്ക് എത്താനാണ് സാധ്യത. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് നാലേ നാല് മത്സരങ്ങള്‍, 2 പ്ലെയര്‍ ഓഫ് ദ മാച്ച്, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിനരികെ, ലോകകപ്പിന്റെ താരമാകുമോ സഞ്ജു

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

അടുത്ത ലേഖനം
Show comments