KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)

42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ മത്സരശേഷം എതിര്‍ ടീം താരങ്ങള്‍ക്ക് കൈ കൊടുക്കുകയായിരുന്നു

രേണുക വേണു
ബുധന്‍, 23 ഏപ്രില്‍ 2025 (11:05 IST)
KL Rahul rejects Sanjiv Goenka

KL Rahul and Sanjiv Goenka: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം ഉടമ സഞ്ജീവ് ഗോയങ്കയെയും മകനെയും അവഗണിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ.എല്‍.രാഹുല്‍. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ഡല്‍ഹിയെ വിജയത്തിലെത്തിച്ച ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് രാഹുല്‍ തന്റെ മുന്‍ ടീം ഉടമ കൂടിയായ ഗോയങ്കയെ കണ്ടത്. 
 
42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ മത്സരശേഷം എതിര്‍ ടീം താരങ്ങള്‍ക്ക് കൈ കൊടുക്കുകയായിരുന്നു. ഈ സമയത്താണ് സഞ്ജീവ് ഗോയങ്കയും മകനും രാഹുലിന്റെ അടുത്തെത്തിയത്. ഇരുവര്‍ക്കും രാഹുല്‍ കൈ കൊടുത്തെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല. 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by dhawal cricket reels (@dhawalcricketreels)

ഇത്തവണത്തെ മെഗാ താരലേലത്തിനു മുന്നോടിയായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കെ.എല്‍.രാഹുലിനെ റിലീസ് ചെയ്യുകയായിരുന്നു. ലഖ്‌നൗ ക്യാപ്റ്റനായിരുന്ന രാഹുലിനെ നിലനിര്‍ത്താന്‍ ഗോയങ്ക തയ്യാറായില്ല. ലഖ്‌നൗ മാനേജ്‌മെന്റുമായി രാഹുലിനു അതൃപ്തിയുണ്ടായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഒരു മത്സരം തോറ്റ ശേഷം ഗൊയങ്ക രാഹുലിനോടു കുപിതനായി സംസാരിക്കുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ

Hardik Pandya: പാണ്ഡ്യയുടെ കാര്യത്തിൽ റിസ്കെടുക്കില്ല, ഏകദിന സീരീസിൽ വിശ്രമം അനുവദിക്കും

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

അടുത്ത ലേഖനം
Show comments