KL Rahul : 67 പന്തിൽ 152*, സെഞ്ചുറിയോടെ റെക്കോർഡുകളുടെ പ്രളയം തീർത്ത് രാഹുൽ
ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 67 പന്തില്‍ പുറത്താകാതെ 152 റണ്‍സാണ് സ്വന്തമാക്കിയത്.
Publish Date: Sun, 26 Apr 2026 (09:53 IST)
Updated Date: Sun, 26 Apr 2026 (09:04 IST)
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സെഞ്ചുറി പ്രകടനത്തോടെ റെക്കോര്‍ഡുകളുടെ പ്രളയം തീര്‍ത്ത് കെ എല്‍ രാഹുല്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 67 പന്തില്‍ പുറത്താകാതെ 152 റണ്‍സാണ് സ്വന്തമാക്കിയത്.
ഐപിഎല്ലില്‍ കെ എല്‍ രാഹുല്‍ നേടുന്ന ആറാമത്തെ സെഞ്ചുറിയാണിത്. 47 പന്തില്‍ 12 ഫോറും 5 സിക്സും സഹിതമാണ് രാഹുല്‍ സെഞ്ചുറി തികച്ചത്. ബാറ്റിംഗ് അവസാനിക്കുമ്പോള്‍ 67 പന്തില്‍ 9 സിക്സും 16 ഫോറും സഹിതം 152* റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡ് രാഹുല്‍ തന്റെ പേരിലാക്കി. ഐപിഎല്ലില്‍ ഒരു ഡല്‍ഹി താരത്തിന്റെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ചുറിയാണ് രാഹുല്‍ കുറിച്ചത്. 48 പന്തില്‍ ഈ നേട്ടം സ്വന്തമാക്കിയ വിരേന്ദര്‍ സെവാഗിന്റെ 15 വര്‍ഷമായി നില്ക്കുന്ന റെക്കോര്‍ഡാണ് രാഹുല്‍ തിരുത്തിയത്.
ഐപിഎല്ലില്‍ ഒരു ബാറ്റര്‍ നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് രാഹുല്‍ നേടിയത്. 175 റണ്‍സുമായി ക്രിസ് ഗെയ്ലും 158 റണ്‍സുമായി ബ്രണ്ടന്‍ മക്കല്ലവുമാണ് ആദ്യ 2 സ്ഥാനങ്ങളിലുള്ളത്. നിലവില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള താരങ്ങളുടെ പട്ടികയില്‍ ക്രിസ് ഗെയ്ലിനൊപ്പം മൂന്നാമതാണ് രാഹുല്‍. 8 സെഞ്ചുറികളുള്ള വിരാട് കോലിയാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്.
മത്സരത്തില്‍ രണ്ടാം വിക്കറ്റില്‍ നിതീഷ് റാണയ്ക്കൊപ്പം 220 റണ്‍സ് കൂട്ടുക്കെട്ട് നേടാനും രാഹുലിനായി. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മികച്ച കൂട്ടുക്കെട്ടാണിത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ വിരാട് കോലി- എ ബി ഡിവില്ലിയേഴ്സ് സഖ്യം നേടിയ 229 റണ്‍സാണ് നിലവിലെ റെക്കോര്‍ഡ്. മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്സെട്യ്ക്കുന്ന താരങ്ങളില്‍ ഇതിഹാസ താരം എം എസ് ധോനിയേയും സുരേഷ് റെയ്നയേയും രാഹുല്‍ പിന്നിലാക്കി. നിലവില്‍ ഈ പട്ടികയില്‍ 5579 റണ്‍സുമായി അഞ്ചാം സ്ഥാനത്താണ് രാഹുല്‍. 152 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക