Virat Kohli: കിരീടമില്ലായിരിക്കാം, പക്ഷേ ഐപിഎല്ലിലെ ഒരേയൊരു രാജാവ്, 7000 റൺസ് ക്ലബിൽ വിരാട് കോലി

Webdunia
ഞായര്‍, 7 മെയ് 2023 (08:36 IST)
ഐപിഎല്ലിൽ 7000 റൺസെന്ന നാഴികകല്ല് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ആർസിബിയുടെ സൂപ്പർ താരം വിരാട് കോലി. ശനിയാഴ്ച ഡൽഹിയിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് കോലി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 233 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് കോലി 7000 റൺസ് ക്ലബിലെത്തിയത്. ഈ സീസണിലെ 10 കളികളിൽ നിന്നും 419 റൺസ് നേടിയ താരം സീസണിലെ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ്.
 
സീസണിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ കോലിയുടെ പേരിലാണ്. അതേസമയം ബാറ്റിംഗിലെ താരത്തിൻ്റെ മെല്ലെപ്പോക്ക് ടീം സ്കോറിനെ കാര്യമായി ബാധിക്കുന്നുണ്ട്. അർധസെഞ്ചുറികൾ തൂടരെ കണ്ടെത്തുമ്പോഴും കൂടുതൽ ബോളുകൾ അതിനായി എടുക്കുന്നത് ടീമിനെ പിൻ സീറ്റിലാക്കുന്നു. ഇന്നലെ ഡൽഹിക്കെതിരെ 46 പന്തിൽ നിന്നും 55 റൺസാണ് താരം നേടിയത്. 213 മത്സരങ്ങളിൽ നിന്നും 6536 റൺസുമായി ശിഖർ ധവാൻ, 172 മത്സരങ്ങളിൽ നിന്ന് 6189 റൺസുമായി ഡേവിഡ് വാർണർ 237 മത്സരങ്ങളിൽ നിന്ന് 6063 റൺസുമായി രോഹിത് ശർമ എന്നിവരാണ് കോലിക്ക് പിറകിലുള്ള മറ്റ് താരങ്ങൾ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെവിടെ?, ടെസ്റ്റിലെ ഗംഭീറിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് രവിശാസ്ത്രി

അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ എന്ത് പറയാൻ, ഫോളോ ഓൺ തീരുമാനമെടുക്കാൻ സമയം വേണം, ഡ്രസ്സിങ് റൂമിലേക്കോടി ബാവുമ

India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം

അടുത്ത ലേഖനം
Show comments