RCB vs D:C : അങ്ങനങ്ങ് പോയാലോ? ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മുകളിൽ വെള്ളമൊഴിച്ച് ഡൽഹി ക്യാപ്പിറ്റൽസ്

Webdunia
ഞായര്‍, 7 മെയ് 2023 (08:24 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ്. ലീഗിലെ അവസാന ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്ന സമയമായതിനാൽ പ്ലേ ഓഫിൽ പ്രവേശനം നേടാൻ ഇനിയുള്ള കളികൾ വിജയിക്കേണ്ടത് ടോപ്പ് 6ലെ എല്ലാ ടീമുകളുടെയും ആവശ്യമാണെന്നിരിക്കെ ഡൽഹിയോടേറ്റ പരാജയം ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ആർസിബി ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ ഡൽഹി മറികടക്കുകയായിരുന്നു.
 
വമ്പനടികളുമായി തകർത്തടിച്ച ഓപ്പണർ ഫിലിപ്പ് സാൾട്ടിൻ്റെ പ്രകടനമാണ് ഡൽഹിയുടെ വിജയം എളുപ്പമാക്കിയത്. 45 പന്തുകൾ നേരിട്ട താരം 8 ഫോറും 6 സിക്സും സഹിതം 87 റൺസാണെടുത്തത്. മിച്ചൽ മാർഷ്,റിലി റൂസ്സോ എന്നിവരും ഡൽഹിക്കായി തിളങ്ങി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ബാംഗ്ലൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. വിരാട് കോലി,ഫാഫ് ഡുപ്ലെസിസ്,മഹിപാൽ ലോമ്രോർ എന്നിവരുടെ ഇന്നിങ്ങ്സുകളാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma: ബൗളർമാർക്കു പുല്ലുവില; തല്ലിയോടിച്ച് അഭിഷേക് ശർമ, സെഞ്ചുറി

'ആകെ കളിച്ചിരുന്ന ഒരുത്തനും പോയി'; ചെന്നൈ സൂപ്പർ കിങ്‌സിനു കുനിൻമേൽ കുരു !

Tilak Varma: 'അത് ചൂടായത് തന്നെ'; ഹാർദിക്കിന്റെ 'ചീത്ത' വെളിപ്പെടുത്തി തിലക് വർമ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ലോറസ് നഷ്ടമായത് തലനാരിഴയ്ക്ക്, അൽക്കാരസും സബലേങ്കയും മികച്ച താരങ്ങൾ

മത്സരക്രമത്തിൽ ഗംഭീറിന് അതൃപ്തി; അഫ്ഗാനെതിരെ ടെസ്റ്റിൽ പ്രമുഖർക്ക് വിശ്രമം, 'ബി ടീമിനെ' ഇറക്കാൻ നീക്കം

അടുത്ത ലേഖനം
Show comments