Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിൽ കോലി തന്നെ, ആദ്യ പത്തിൽ സഞ്ജുവും: പട്ടിക ഇങ്ങനെ

Kohli,Orange cap,IPL24

അഭിറാം മനോഹർ

, വെള്ളി, 26 ഏപ്രില്‍ 2024 (18:27 IST)
Kohli,Orange cap,IPL24
ഐപിഎല്ലില്‍ ഹൈദരാബാദിനെതിരായ പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ലീഡ് ഉയര്‍ത്തി ആര്‍സിബി താരം വിരാട് കോലി. ഹൈദരാബാദിനെതിരെ ഇന്നലെ നേടിയ അര്‍ധസെഞ്ചുറിയോടെ 9 മത്സരങ്ങളില്‍ നിന്നും 430 റണ്‍സാണ് കോലിയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള റുതുരാജിന് 8 കളികളില്‍ നിന്നും 349 റണ്‍സ് മാത്രമാണുള്ളത്. ഐപിഎല്ലില്‍ ഇത് പത്താം തവണയാണ് കോലി ഒരു സീസണില്‍ 400 റണ്‍സ് മറികടക്കുന്നത്.
 
ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലെത്താന്‍ ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മയ്ക്കും അവസരമുണ്ടായിരുന്നുവെങ്കിലും ഇന്നലെ ട്രാവിസ് ഹെഡ് തീര്‍ത്തും നിരാശപ്പെടുത്തി. മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യ പത്തിലെത്താന്‍ അഭിഷേകിനും സാധിച്ചില്ല. ആര്‍സിബിക്കെതിരെ ഒരു റണ്‍സ് മാത്രമാണ് ഇന്നലെ ഹെഡ് നേടിയത്. 7 കളികളില്‍ നിന്നും 325 റണ്‍സുമായി താരം പട്ടികയില്‍ അഞ്ചാമതാണ്. 342 റണ്‍സുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്താണ് പട്ടികയില്‍ മൂന്നാമതുള്ളത്. 334 റണ്‍സുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ നാലാമതാണ്. 318 റണ്‍സുമായി റിയാന്‍ പരാഗ് ആറാം സ്ഥാനത്തൂം 314 റണ്‍സുമായി സഞ്ജു സാംസണ്‍ ഏഴാമതുമാണ്. 311 റണ്‍സുള്ള ശിവം ദുബെ, 304 റണ്‍സുള്ള ശുഭ്മാന്‍ ഗില്‍, 303 റണ്‍സുള്ള രോഹിത് ശര്‍മ തുടങ്ങിയവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: കോലിയ്ക്ക് നഷ്ടമായത് സഞ്ജുവിനെ മറികടക്കാനുള്ള അവസരം, ഹൈദരാബാദ് മര്‍ദ്ദകന്‍ ഇപ്പോഴും സഞ്ജു തന്നെ