Liam Livingstone: 'ആര്‍സിബിയുടെ മനസില്‍ ലഡു പൊട്ടി'; ലേലത്തില്‍ വിളിച്ചെടുത്തതിനു പിന്നാലെ വെടിക്കെട്ട് ഇന്നിങ്‌സുമായി ലിവിങ്സ്റ്റണ്‍
ഡല്‍ഹി ബുള്‍സിനെതിരായ മത്സരത്തില്‍ ബംഗ്ല ടൈഗേഴ്‌സിനെ ജയത്തിലേക്ക് എത്തിച്ചത് ലിവിങ്സ്റ്റണിന്റെ ഇന്നിങ്‌സ് ആണ്
Publish Date: Tue, 26 Nov 2024 (11:13 IST)
Updated Date: Tue, 26 Nov 2024 (11:27 IST)
Liam Livingstone: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫാന്‍സിന്റെ സന്തോഷം ഇരട്ടിയാക്കി ലിയാം ലിവിങ്സ്റ്റണ്‍. ഐപിഎല്‍ മെഗാ താരലേലത്തില്‍ ആര്‍സിബി വിളിച്ചെടുത്തതിനു പിന്നാലെ അബുദാബി ടി10 ടൂര്‍ണമെന്റില്‍ വെടിക്കെട്ട് ഇന്നിങ്‌സാണ് ലിവിങ്സ്റ്റണ്‍ കളിച്ചത്. ബംഗ്ലാ ടൈഗേഴ്‌സ് താരമായ ലിവിങ്സ്റ്റണ്‍ വെറും 15 ബോളിലാണ് അര്‍ധ സെഞ്ചുറി നേടിയത്.
ഡല്‍ഹി ബുള്‍സിനെതിരായ മത്സരത്തില്‍ ബംഗ്ല ടൈഗേഴ്‌സിനെ ജയത്തിലേക്ക് എത്തിച്ചത് ലിവിങ്സ്റ്റണിന്റെ ഇന്നിങ്‌സ് ആണ്. 10 ഓവറില്‍ 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ല ടൈഗേഴ്‌സിനു വേണ്ടി 15 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം പുറത്താകാതെ 50 റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്. രണ്ട് പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കെ ബംഗ്ല ടൈഗേഴ്‌സ് ജയിക്കുകയും ചെയ്തു. ലിവിങ്സ്റ്റണ്‍ തന്നെയാണ് കളിയിലെ താരം. അബുദാബി ടി10 ലീഗില്‍ 2024 സീസണില്‍ ഒരു താരം നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയാണ് ലിവിങ്‌സ്റ്റണിന്റേത്.
ലിവിങ്സ്റ്റണിന്റെ ബാറ്റിങ് ഫോം ആര്‍സിബി ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. ഈ ഫോം തുടരുകയാണെങ്കില്‍ ഐപിഎല്ലില്‍ ലിവിങ്‌സറ്റണ്‍ ടീമിനു മുതല്‍ക്കൂട്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. താരലേലത്തില്‍ 8.75 കോടിക്കാണ് ആര്‍സിബി ലിവിങ്സ്റ്റണിനെ സ്വന്തമാക്കിയത്.