Select Your Language

Notifications

webdunia
webdunia
webdunia
webdunia

LSG vs GT: ലഖ്‌നൗവിനെ വീഴ്ത്തി ഗുജറാത്ത്; പ്രസിദ്ധ് കൃഷ്ണ കളിയിലെ താരം

ശുഭ്മാൻ ഗിൽ (40 പന്തിൽ 56), ജോസ് ബട്‌ലർ (37 പന്തിൽ 60) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഗുജറാത്തിനു ജയം സമ്മാനിച്ചത്

Gujarat Titans
Gujarat Titans

LSG vs GT: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഏകപക്ഷീയമായ കളിയിൽ ഏഴ് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 18.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഗുജറാത്ത് ലക്ഷ്യം കണ്ടു. 
 
ശുഭ്മാൻ ഗിൽ (40 പന്തിൽ 56), ജോസ് ബട്‌ലർ (37 പന്തിൽ 60) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഗുജറാത്തിനു ജയം സമ്മാനിച്ചത്. ആറ് ഫോറും ഒരു സിക്‌സും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ബട്‌ലർ 11 ഫോറുകൾ സഹിതമാണ് അർധ സെഞ്ചുറി നേടിയത്. വാഷിങ്ടൺ സുന്ദർ 13 പന്തിൽ പുറത്താകാതെ 21 റൺസ് നേടി. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനായി ആരും കാര്യമായി തിളങ്ങിയില്ല. ഓപ്പണർ ഏദൻ മാർക്രം 21 പന്തിൽ 30 റൺസെടുത്ത് ടോപ് സ്‌കോററായി. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാ3ല് ഓവറിൽ 28 വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rishabh Pant: ഒരു ഉത്തരവാദിത്തവുമില്ലാത്ത ക്യാപ്റ്റൻ; നിരാശപ്പെടുത്തി റിഷഭ് പന്ത്