Maxwelll: തോറ്റ് തളർന്നതോ ? ശാരീരികമായും മാനസികമായും ക്ഷീണിച്ചു, കളിയിൽ നിന്ന് ഇടവേളയെടുത്ത് മാക്സ്വെൽ

അഭിറാം മനോഹർ
ചൊവ്വ, 16 ഏപ്രില്‍ 2024 (14:18 IST)
ഐപിഎല്ലില്‍ തുടര്‍ത്തോല്‍വികളില്‍ വലയുന്ന ആര്‍സിബിക്ക് തിരിച്ചടിയായി ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തില്‍ 500ലേറെ റണ്‍സാണ് പിറന്നത്. വമ്പനടിക്കാരെല്ലാം തകര്‍ത്തടിച്ച മത്സരത്തില്‍ ശ്രദ്ധേയമായ അഭാവം ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റേതായിരുന്നു. ഹൈദരാബാദിനെതിരെ പ്ലേയിങ് ഇലവനില്‍ മാക്‌സ്വെല്‍ ഇല്ലാത്തത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.
 
ഐപിഎല്‍ 2024ല്‍ ദയനീയമായ പ്രകടനമാണ് മാക്‌സ്വെല്‍ ഇതുവരെ പുറത്തെടുത്തത്. എന്നാല്‍ ടീം മാനേജ്‌മെന്റല്ല മാക്‌സ്വെല്ലിനെ പുറത്താക്കിയത്. ടീമില്‍ നിന്നും താന്‍ സ്വയം മാറിനില്‍ക്കുകയാണെന്ന് മാക്‌സ്വെല്‍ വ്യക്തമാക്കി. സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് താരത്തിന്റെ തീരുമാനം. ശാരീരികമായും മാനസികമായും താന്‍ ഏറെ ക്ഷീണിതനാണെന്ന് മാക്‌സ്വെല്‍ പറഞ്ഞു. ഞാന്‍ കഴിഞ്ഞ മത്സരത്തിന് ശേഷം ഫാഫ്, പരിശീലകര്‍ എന്നിവരെ നേരിട്ടുകണ്ടിരുന്നു. ഹൈദരാബാദിനെതിരെ പകരം താരത്തെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ ഇത്തരം അവസ്ഥകളെ മറികടക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് കൂടുതല്‍ പ്രയാസകരമാണ്.
 
ശാരീരികമായും മാനസികമായും ഞാന്‍ തളര്‍ന്നു. ഒരു ഇടവേള ആവശ്യമാണ് അതിനാലാണ് മാറിനില്‍ക്കുന്നത്. ഫോമിലേക്ക് തിരികെയെത്താനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണുകളില്‍ മികവ് പുലര്‍ത്താന്‍ സാധിച്ച സ്ഥാനത്ത് തന്നെയാണ് ഞാന്‍ കളിക്കുന്നത്. എന്നാല്‍ ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നില്ല. എനിക്ക് പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്ന് അതിനാല്‍ ആവശ്യപ്പെടുകയായിരുന്നു. മാക്‌സ്വെല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

India vs West Indies, T20 World Cup 2026: 'കേരള മോഡൽ' ചേസ്; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ സെമിയിൽ

വിടവാങ്ങൽ മത്സരത്തിൽ സെഞ്ച്വറി, അലീസ ഹീലിയ്ക്ക് രാജകീയ വരവേൽപ്പ്, ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ഓസീസ്

തോറ്റു പുറത്തായി, പക്ഷേ ഈ മുതല് കൊള്ളാം, 2 സെഞ്ചുറിയടക്കം ഫർഹാൻ അടിച്ചുകൂട്ടിയത് 383 റൺസ്

ഇനി പൂജ്യത്തിന് പുറത്തായാലും ലോകകപ്പിൽ ഓപ്പണർ നീ തന്നെ, അഭിഷേകിന് ആ ഉറപ്പ് ലഭിച്ചിരുന്നു

അടുത്ത ലേഖനം
Show comments