Publish Date: Wed, 01 Dec 2021 (12:14 IST)
Updated Date: Wed, 01 Dec 2021 (12:23 IST)
കെ.എല്‍.രാഹുലിന് പകരം മായങ്ക് അഗര്‍വാള്‍ പഞ്ചാബ് കിങ്‌സ് നായകനാകും. മഹാലേലത്തിനു മുന്‍പ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ട് താരങ്ങളില്‍ ഒരാള്‍ മായങ്ക് അഗര്‍വാള്‍ ആണ്. നിലവിലെ നായകന്‍ കെ.എല്‍.രാഹുലിനെ പഞ്ചാബ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല. നായകസ്ഥാനത്തേക്ക് ലക്ഷ്യമിട്ടാണ് മായങ്ക് അഗര്‍വാളിനെ നിലനിര്‍ത്തിയതെന്നാണ് പഞ്ചാബ് ഫ്രാഞ്ചൈസിയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മായങ്കിന് മികച്ച നേതൃശേഷിയും അനുഭവ സമ്പത്തും ഉണ്ടെന്ന് പഞ്ചാബ് മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെ അഭിപ്രായപ്പെടുന്നു. പഞ്ചാബിനായി 2021 സീസണില്‍ 40.09 ശരാശരിയോടെ 441 റണ്‍സ് നേടിയ താരമാണ് മായങ്ക്. 140.44 ആണ് സ്‌ട്രൈക് റേറ്റ്.