MS Dhoni Mass Entry: ലൂസിഫറിലെ ലാലേട്ടനെ പോലെ തലയുടെ വരവ് ! ചെവി പൊത്തി റസല്‍ (വീഡിയോ)

കൊല്‍ക്കത്തയ്‌ക്കെതിരെ ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം വേണ്ടപ്പോഴാണ് ധോണി ക്രീസിലെത്തിയത്

രേണുക വേണു
ചൊവ്വ, 9 ഏപ്രില്‍ 2024 (10:07 IST)
MS Dhoni mass entry Video

MS Dhoni Mass Entry: ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് മഹേന്ദ്രസിങ് ധോണിയേക്കാള്‍ വലിയ ക്രേസ് ഇല്ല. നായകന്‍മാര്‍ എത്രയൊക്കെ മാറി വന്നാലും ധോണി തന്നെയാണ് അവര്‍ക്ക് എന്നും 'തല'. ഈ സീസണിലും അതു തന്നെയാണ് കാണുന്നത്. ചെപ്പോക്കിലെ സ്‌ക്രീനില്‍ ധോണിയെ കാണിക്കുമ്പോഴുള്ള ആരവം ഇനി ഒരുകാലത്തും മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും ധോണി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. 
 
കൊല്‍ക്കത്തയ്‌ക്കെതിരെ ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം വേണ്ടപ്പോഴാണ് ധോണി ക്രീസിലെത്തിയത്. ഈ സീസണില്‍ എട്ടാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നത്. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ അഞ്ചാമനായി ബാറ്റ് ചെയ്യാനെത്തി. ധോണിക്കായി ആരാധകര്‍ കാത്തിരിക്കുകയാണെന്ന് മനസിലാക്കിയ ചെന്നൈ മാനേജ്‌മെന്റ് ചെപ്പോക്കിലെ കാണികളെ നിരാശരാക്കിയില്ല.

ധോണി ഗ്രൗണ്ടിലേക്ക് കാലു കുത്തിയപ്പോള്‍ ഗ്യാലറിയില്‍ നിന്ന് വന്‍ ആരവം ഉയര്‍ന്നു. ധോണി ക്രീസിലേക്ക് എത്തുമ്പോള്‍ ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്നു കൊല്‍ക്കത്തയുടെ കരീബിയന്‍ താരം ആന്ദ്രേ റസല്‍. ധോണിക്കു വേണ്ടിയുള്ള ആരാധകരുടെ ആരവം റസലിന് സഹിക്കാന്‍ സാധിച്ചില്ല. ശബ്ദം സഹിക്കാന്‍ ആവാതെ റസല്‍ ചെവി മൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. <

Russell pic.twitter.com/oqsL1aZ7Ew

— (@Vidyadhar_R) April 8, 2024 >

അനുബന്ധ വാര്‍ത്തകള്‍

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

അടുത്ത ലേഖനം
Show comments