Dhoni: നോട്ടൗട്ടായി 7 കളികൾ, സ്ട്രൈക്ക് റേറ്റ് 200നും മുകളിൽ, വമ്പൻ റെക്കോർഡിട്ട് ധോനി

അഭിറാം മനോഹർ
തിങ്കള്‍, 29 ഏപ്രില്‍ 2024 (20:16 IST)
Thala Dhoni,Dhoni,CSK
ഐപിഎല്‍ പതിനേഴാം സീസണിലും തന്റെ 42മത് വയസില്‍ മാസ് കാമിയോകളുമായി ഞെട്ടിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മഹേന്ദ്ര സിംഗ് ധോനി. ഈ ഐപിഎല്ലില്‍ 7 തവണ ബാറ്റിംഗിന് ഇറങ്ങിയിട്ടും ഒരിക്കല്‍ പോലും എതിരാളികള്‍ക്ക് ധോനിയെ പുറത്താക്കാനായിട്ടില്ല. അവസാന ഓവറുകളിലെത്തി ബൗളര്‍മാരെ കടന്നാക്രമിച്ച് സ്‌കോര്‍ ഉയര്‍ത്തുക എന്ന റോളാണ് ഈ സീസണില്‍ ധോനി ചെയ്യുന്നത്. പല മത്സരങ്ങളിലും ചെന്നൈ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ധോനി വലിയ പങ്കാണ് വഹിച്ചത്.
 
ധോനിയെ നേരത്തെ ക്രീസില്‍ കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നതെങ്കിലും അവസാന ഓവറുകളില്‍ ധോനി വമ്പന്‍ ഇമ്പാക്ട് സൃഷ്ടിച്ചാണ് മടങ്ങുന്നത്. ഈ സീസണില്‍ 9 ഫോറും 8 സിക്‌സുമടക്കം 96 റണ്‍സാണ് ധോനി നേടിയിട്ടുള്ളതെങ്കിലും ഇതിലെ പല പ്രകടനങ്ങളും ചെന്നൈ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു. വിക്കറ്റിന് പിന്നിലും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ധോനി നടത്തുന്നത്. 37*,1*,1*,20*,28*,4*,5* എന്നിങ്ങനെയാണ് ഈ സീസണിലെ താരത്തിന്റെ പ്രകടനം. 250ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റാണ് ഈ സീസണില്‍ ധോനിക്കുള്ളത്. ഈ പ്രായത്തിലും ധോനിയുടെ ഫിറ്റ്‌നസും ഫിനിഷിംഗ് മികവും ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്. റുതുരാജ് ഗെയ്ക്ക്വാദാണ് ചെന്നൈ നായകനെങ്കിലും ഫീല്‍ഡില്‍ ഇപ്പോഴും ധോനിയുടെ കൃത്യമായ ഇടപെടലുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ജുറൽ പോര, സ്പിന്നിനെ കളിക്കാൻ സഞ്ജു തന്നെ വേണം, സാമ്പയെ സിക്സുകൾ പറത്തിയേനെ: മുഹമ്മദ് കൈഫ്

താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ

മെസ്സി എത്തും മുൻപെ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, ചെലവ് 70 കോടി

Richa Ghosh: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ച പ്രകടനം, ആരാണ് റിച്ച ഘോഷ്

Yashasvi Jaiswal: സെഞ്ചുറിയുമായി ജയ്‌സ്വാള്‍, 87 ല്‍ വീണ് സായ് സുദര്‍ശന്‍; ഇന്ത്യ ശക്തമായ നിലയില്‍

അടുത്ത ലേഖനം
Show comments