Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാക്സ്വെല്ലിന് ചെയ്യാനാവുന്നത് കോലിയെ കൊണ്ടാകില്ല, സ്ട്രൈക്ക് റേറ്റ് ചർച്ചയിൽ ഗംഭീർ

Maxwell

അഭിറാം മനോഹർ

, തിങ്കള്‍, 29 ഏപ്രില്‍ 2024 (17:12 IST)
ടി20 ലോകകപ്പ് പോരാട്ടം ജൂണില്‍ തുടങ്ങാനിരിക്കെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ ഐപിഎല്ലിലെ തന്റെ മോശം സ്‌െ്രെടക്ക് റേറ്റിലെ പറ്റി ഉയരുന്ന ചര്‍ച്ചകള്‍ക്കെതിരെ കോലി പ്രതികരിച്ചിരുന്നു. പുറത്തുനിന്ന് കളി പറയുന്നവര്‍ക്ക് പലതും പറയാമെന്നും 15 വര്‍ഷക്കാലമായി ഈ പണി ചെയ്യുന്നതാണെന്നും ടീമിന്റെ വിജയത്തിനാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നും കോലി വ്യക്തമാക്കിയിരുന്നു.
 
സ്ട്രൈക്ക് റേറ്റിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുമ്പോള്‍ ഇതിനെ പറ്റി പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകന്‍ കൂടിയായ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. എല്ലാ കളിക്കാര്‍ക്കും വ്യത്യസ്തമായ ഗെയിമാണുള്ളത്. മാക്‌സ്വെല്‍ ചെയ്യുന്നത് കോലിക്ക് പറ്റില്ല. കോലിയ്ക്ക് പറ്റുന്നത് മാക്‌സ്വെലിനും പറ്റണമെന്നില്ല. നിങ്ങളുടെ ഇലവനില്‍ വ്യത്യസ്തരായ ബാറ്റര്‍മാര്‍ ഉണ്ടാവുകയാണ് പ്രധാനം. 300 അടിക്കാന്‍ ശേഷിയുള്ള ഹിറ്റര്‍മാര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ 30ന് പുറത്താകാനും സാധ്യതയുണ്ട്. ജയിക്കുമ്പോള്‍ മാത്രമുള്ള കാര്യത്തെ പറ്റിയാണ് നിങ്ങള്‍ പറയുന്നത്. ഹിറ്റര്‍മാര്‍ മാത്രം ഉള്ളതുകൊണ്ട് കാര്യമില്ല. ഗംഭീര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ravindra Jadeja: ജഡേജയുടെ ബാറ്റിങ്ങില്‍ ആശങ്ക; ലോകകപ്പിന് അക്ഷര്‍ പട്ടേല്‍ മതിയെന്ന് അഗാര്‍ക്കര്‍