Mumbai Indians: എത്ര കളിച്ചിട്ടും ഇനി കാര്യമില്ല; മുംബൈ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ് !
നിലവിൽ പത്ത് കളികളിൽ നിന്ന് ആറ് പോയിന്റോടെ ഒൻപതാം സ്ഥാനത്താണ് മുംബൈ
Publish Date: Thu, 07 May 2026 (15:59 IST)
Updated Date: Thu, 07 May 2026 (16:01 IST)
Mumbai Indians: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണുമോ? സാധ്യതയില്ലെന്നാണ് അതിനു മറുപടി. എത്ര നന്നായി കളിച്ചാലും മുംബൈയുടെ സാധ്യതകൾ ഏറെക്കുറെ അടഞ്ഞുകഴിഞ്ഞെന്ന് പറയാം.
നിലവിൽ പത്ത് കളികളിൽ നിന്ന് ആറ് പോയിന്റോടെ ഒൻപതാം സ്ഥാനത്താണ് മുംബൈ. ശേഷിക്കുന്ന നാലിലും ജയിച്ചാലും 14 പോയിന്റിലേക്കേ എത്തൂ. നാലാം സ്ഥാനത്തുള്ള രാജസ്ഥാനു ഇപ്പോൾ തന്നെ 12 പോയിന്റായി കഴിഞ്ഞു. ശേഷിക്കുന്ന നാലിൽ രണ്ട് ജയം മതി രാജസ്ഥാനു മുംബൈയ്ക്കു നേടാവുന്ന പരമാവധി പോയിന്റ് മറികടക്കാൻ.
പ്ലേ ഓഫിൽ എത്തില്ലെന്നു ഉറപ്പുള്ള മറ്റൊരു ടീം ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ്. പത്താം സ്ഥാനത്തുള്ള ലഖ്‌നൗ വെറും നാല് പോയിന്റാണ് ഇതുവരെ നേടിയത്. ശേഷിക്കുന്ന അഞ്ചിലും ജയിച്ചാലും പ്ലേ ഓഫ് പ്രതീക്ഷകൾ ലക്‌നൗവിനില്ല.