Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈയോട് തോറ്റെങ്കിലും മുംബൈ ആരാധകര്‍ നിരാശപ്പെടരുത്; അടുത്ത കളി സീന്‍ മാറും

IPL 2021
, തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (11:02 IST)
മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ നിരാശപ്പെടരുത്. ടീം പൂര്‍വ്വാധികം ശക്തിയോടെ പഴയ ഫോമിലേക്ക് തിരിച്ചെത്തും. പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇറങ്ങിയത്. അടുത്ത കളി ആകുമ്പോഴേക്കും ടീം ഘടന കൂടുതല്‍ ശക്തിപ്പെടും. ചെന്നൈയ്‌ക്കെതിരെ കളിക്കാതിരുന്ന പ്രധാന താരങ്ങളെല്ലാം അടുത്ത കളിയില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലുണ്ടാകും.
 
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ അടുത്ത കളിയില്‍ തിരിച്ചെത്തും. രോഹിത് ആയിരിക്കും അടുത്ത കളി മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുക. മധ്യനിരയില്‍ മുംബൈ ഇന്ത്യന്‍സിന് കരുത്ത് പകരുന്ന ഹാര്‍ദിക് പാണ്ഡ്യയും അടുത്ത കളിയില്‍ തിരിച്ചെത്തും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഹാര്‍ദിക് പാണ്ഡ്യ കളിച്ചിരുന്നില്ല. ഈ രണ്ട് താരങ്ങള്‍ തിരിച്ചെത്തുന്നതോടെ ടീം കൂടുതല്‍ കരുത്താര്‍ജ്ജിക്കും. രോഹിത്തിന്റെ സാന്നിധ്യം സഹ ഓപ്പണറായ ക്വിന്റണ്‍ ഡി കോക്കിനും പ്രചോദനമാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത്തിന്റെ അഭാവം തിരിച്ചടിയായി; തന്ത്രങ്ങള്‍ മെനയുന്നതില്‍ പരാജയപ്പെട്ട് പൊള്ളാര്‍ഡ്