Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians: മുംബൈ ഇന്ത്യൻസ് എന്ന പേര് നൽകിയത് സച്ചിൻ, ടീമിന് ആദ്യം നിർദേശിക്കപ്പെട്ട പേര് മുംബൈ റേസേഴ്സ്, ജേഴ്സിയിൽ ത്രിവർണ്ണ പതാകയുടെ നിറം

Mumbai Indians: മുംബൈ ഇന്ത്യൻസ് എന്ന പേര് നൽകിയത് സച്ചിൻ, ടീമിന് ആദ്യം നിർദേശിക്കപ്പെട്ട പേര് മുംബൈ റേസേഴ്സ്, ജേഴ്സിയിൽ ത്രിവർണ്ണ പതാകയുടെ നിറം

അഭിറാം മനോഹർ

, വെള്ളി, 26 ജനുവരി 2024 (14:57 IST)
ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സ്. 2008ല്‍ തുടങ്ങി പതിനേഴാമത് ഐപിഎല്‍ മത്സരങ്ങള്‍ നടക്കാനിരിക്കെ അഞ്ച് തവണയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ടീമിന്റെ ബ്രാന്‍ഡ് വാല്യുവാകട്ടെ 100 മില്യണിലും ഏറെയാണ്. 2008ല്‍ ടീം നിലവില്‍ വരുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് എന്നായിരുന്നില്ല ടീമിന്റെ പേര്. ടീമിന്റെ ജേഴ്‌സിയിലും ഒട്ടേറെ മാറ്റങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കാണുന്ന മുംബൈ ഇന്ത്യന്‍സ് ഉണ്ടാവാന്‍ കാരണമായത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു.
 
മുംബൈ റൈസേഴ്‌സ് എന്ന പേരാണ് ടീമിനിടാനായി ഉടമസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. ദേശീയപതാകയിലെ മൂന്ന് നിറങ്ങളും ഉള്‍പ്പെടുത്തി സുദര്‍ശനചക്രവും ടീമിന്റെ ലോഗോയായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ടീമിന് മുംബൈ ഇന്ത്യന്‍സ് എന്ന പേര് സമ്മാനിച്ചത് ടീമിന്റെ ഐക്കണ്‍ പ്ലെയറായ സച്ചിനായിരുന്നു. പേരില്‍ ഇന്ത്യനെന്ന ദേശീയ വികാരവും ഉള്ളതിനാല്‍ തന്നെ റേസേഴ്‌സ് എന്ന പേര് മാറ്റുകയായിരുന്നു.നിലവില്‍ ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമായിരുന്നെങ്കിലും ആദ്യ സീസണില്‍ കാര്യമായി യാതൊന്നും ചെയ്യാന്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്ട്രേലിയൻ ഓപ്പണിൽ വമ്പൻ അട്ടിമറി, ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് പുറത്ത്