Mumbai Indians: പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യന്‍സ് പുറത്തേക്കോ?
ഈ സീസണില്‍ മൂന്ന് കളികള്‍ മാത്രമാണ് മുംബൈയ്ക്ക് ഇനി ശേഷിക്കുന്നത്
Publish Date: Sat, 04 May 2024 (11:30 IST)
Updated Date: Sat, 04 May 2024 (11:38 IST)
Mumbai Indians: നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. മുംബൈയുടെ തൊണ്ണൂറ് ശതമാനം സാധ്യതകളും അടഞ്ഞിരിക്കുകയാണ്. 11 കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ജയത്തോടെ ആറ് പോയിന്റ് മാത്രമാണ് മുംബൈയ്ക്കുള്ളത്.
ഈ സീസണില്‍ മൂന്ന് കളികള്‍ മാത്രമാണ് മുംബൈയ്ക്ക് ഇനി ശേഷിക്കുന്നത്. ഹൈദരബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവരാണ് എതിരാളികള്‍. ഈ മൂന്ന് കളികളിലും ജയിച്ചാലും മുംബൈയ്ക്ക് പ്ലേ ഓഫില്‍ കയറുക ബുദ്ധിമുട്ടാണ്. ശേഷിക്കുന്ന കളികള്‍ ജയിച്ചാല്‍ മുംബൈയ്ക്ക് 12 പോയിന്റ് മാത്രമേ ആകൂ. നിലവില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് ഇതിനോടകം തന്നെ 12 പോയിന്റോ അതില്‍ കൂടുതലോ ഉണ്ട്. ഈ നാല് ടീമുകള്‍ക്കും നാല് കളികള്‍ കൂടി ശേഷിക്കുന്നുണ്ട്.
12 പോയിന്റുമായി നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും ശേഷിക്കുന്ന നാല് കളികളില്‍ ഒരു ജയം മതി 14 പോയിന്റാകാന്‍. അതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത പൂര്‍ണമായി അടയുകയും ചെയ്യും.