Webdunia - Bharat's app for daily news and videos

Install App

IPL 2024: മധുഷങ്കയ്ക്ക് പകരക്കാരനായി മഫാക്ക മുംബൈയിൽ, ഷമിക്ക് പകരം സന്ദീപ് വാരിയർ

അഭിറാം മനോഹർ
വ്യാഴം, 21 മാര്‍ച്ച് 2024 (19:14 IST)
Kwena Maphaka
ഐപിഎല്‍ 2024 സീസണ്‍ നാളെ ആരംഭിക്കാനിരിക്കെ അവസാനഘട്ട മാറ്റങ്ങള്‍ വരുത്തി ഫ്രാഞ്ചൈസികള്‍. താരലേലത്തില്‍ സ്വന്തമാക്കിയ പല താരങ്ങള്‍ക്കും പരിക്കേറ്റതാണ് അവസാന നിമിഷത്തില്‍ പുതിയ താരങ്ങളെ ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികളെ പ്രേരിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് താരലേലത്തില്‍ വരാത്ത താരങ്ങളും വിറ്റഴിക്കപ്പെടാത്ത താരങ്ങളും അവസാന നിമിഷം ഐപിഎല്ലില്‍ ഇടം സ്വന്തമാക്കി.
 
ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിലെ അവിശ്വസനീയ പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ ഷമര്‍ ജോസഫാണ് ഇത്തരത്തില്‍ ഐപിഎല്‍ 2024 സീസണില്‍ ആദ്യമായെത്തിയ ബൗളര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സാണ് താരത്തിനെ അവസാന നിമിഷം റാഞ്ചിയത്. അതേസമയം കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ശ്രീലങ്കന്‍ താരം മധുഷങ്കയ്ക്ക് ഇത്തവണത്തെ ഐപിഎല്‍ നഷ്ടമാകും. പരിക്കായതിനെ തുടര്‍ന്നാണ് താരത്തിന് ഐപിഎല്‍ നഷ്ടമാകുന്നത്. മധുഷങ്കയ്ക്ക് പകരം അവസാന നിമിഷം കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലെ കണ്ടുപിടിത്തമായ ക്വെന മഫാക്കയെയാണ് മുംബൈ സ്വന്തമാക്കിയത്. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം മലയാളി പേസര്‍ സന്ദീപ് വാര്യരെ ഗുജറാത്ത് ടൈറ്റന്‍സും ഐപിഎല്ലിന് മുന്‍പായി ടീമിലെത്തിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

അടുത്ത ലേഖനം
Show comments