M S Dhoni: ആകെ നടന്ന 16 ഐപിഎല്ലുകളിൽ 12 തവണ പ്ലേ ഓഫിൽ, അഞ്ച് കിരീടം, വെറും നായകനല്ല ചെന്നൈയ്ക്ക് ധോനി

അഭിറാം മനോഹർ
വ്യാഴം, 21 മാര്‍ച്ച് 2024 (18:56 IST)
ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകസ്ഥാനത്ത് നിന്നും ധോനി മാറിയതോടെ ഇക്കുറി ആര്‍സിബി,പഞ്ചാബ് കിംഗ്‌സ് ടീമുകളുടെയല്ലാതെ മറ്റെല്ലാ ടീമുകളുടെയും നായകന്മാരായുള്ളത് യുവതാരങ്ങളാണ്. 42കാരനായ ധോനി കഴിഞ്ഞ 23 സീസണുകളിലായി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പൂര്‍വാധികം ശക്തനായി തിരിച്ചെത്തുന്നതാണ് കഴിഞ്ഞ സീസണുകളില്‍ കണ്ടത്. 2021,2023 സീസണുകളില്‍ കപ്പ് നേടി കൊണ്ട് തന്റെ കാലം കഴിഞ്ഞതായുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും ധോനിക്കായിട്ടുണ്ട്.
 
ധോനി ചെന്നൈ നായകസ്ഥാനത്തിന്റെ ബാറ്റണ്‍ കൈമാറുമ്പോള്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടനേട്ടങ്ങളെന്ന റെക്കോര്‍ഡ് ചെന്നൈയുടെ കീഴില്‍ ഭദ്രമാണ്. 2008 സീസണ്‍ മുതല്‍ ചെന്നൈയെ നയിക്കുന്ന ധോനി കഴിഞ്ഞ 16 ഐപിഎല്‍ സീസണുകളില്‍ ടീമിനെ ഫൈനലിലെത്തിച്ചത് 10 തവണയാണ്. ഇതില്‍ അഞ്ച് കിരീടവും ചെന്നൈ സ്വന്തമാക്കി. വിലക്ക് കാരണം 2 സീസണുകളില്‍ ചെന്നൈ കളിച്ചിരുന്നില്ല എന്നത് കൂടി ഈ കണക്കില്‍ പരിഗണിക്കേണ്ടതാണ്.
 
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 226 മത്സരങ്ങളിലാണ് ധോനി നയിച്ചിട്ടുള്ളത്. ഇതില്‍ 133 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 91 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 14 സീസണുകളില്‍ ചെന്നൈയെ നയിച്ച ധോനി 12 തവണയാണ് ടീമിനെ പ്ലേ ഓഫിലെത്തിച്ചത്. 10 തവണ ടീമിനെ ഫൈനലിലെത്തിക്കാനും ധോനിക്ക് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫിലെത്തിയ ടീമും ഫൈനല്‍ കളിച്ച ടീമും ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്.250 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 38.79 ശരാശരിയില്‍ 5082 റണ്‍സാണ് ധോനിയുടെ പേരിലുള്ളത്. ഐപിഎല്ലില്‍ 23 അര്‍ധസെഞ്ചുറികളുള്ള ധോനിയുടെ ഉയര്‍ന്ന സ്‌കോര്‍ 84 റണ്‍സാണ്. കീപ്പറെന്ന നിലയില്‍ 142 ക്യാച്ചുകളും 42 സ്റ്റമ്പിങ്ങുകളും ധോനിയുടെ പേരിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

4 ദിവസത്തിനിടെ രണ്ടാമതും തോൽവി, ബാഴ്സയെ ഞെട്ടിച്ച് ജിറോണ, ലാലിഗയിലെ ഒന്നാം സ്ഥാനം നഷ്ടമായി

ഇഷാന്റെ ജീവിതത്തില്‍ പ്രണയത്തിന്റെ സിക്‌സര്‍, ഇഷാന്‍- അദിതി പ്രണയം സ്ഥിരീകരിച്ച് കുടുംബം

കളി സിംബാബ്‌വേയും അയർലൻഡും തമ്മിൽ, നെഞ്ചിടിപ്പ് പക്ഷേ ഓസീസിന്, വല്ലാത്ത ഗതികേടെന്ന് ആരാധകർ

3 പദവി, ഫ്രാഞ്ചൈസിയുടെ ഓഹരി, ഗംഭീറിന് മുൻപിൽ വമ്പൻ ഓഫറുകൾ നിരത്തി രാജസ്ഥാൻ റോയൽസ്!

ഇന്ത്യക്കെതിരെ നാണംകെട്ടതിൽ പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ച് പാക് സൈനിക മേധാവി, മൊഹ്സിൻ നഖ്‌വി തെറിച്ചേക്കും

അടുത്ത ലേഖനം
Show comments