Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഞ്ചാബ് കിംഗ്‌സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം, അടിവാരത്തില്‍ നിന്നും അനങ്ങാതെ മുംബൈ

39 പന്തില്‍ 80 റണ്‍സുമായി പ്രഭ് സിമ്രാനാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ 35 പന്തില്‍ 66 റണ്‍സെടുത്ത് പുറത്തായി.

PBKS vs MI, MI Point Table,IPL news
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 7 വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. മൂന്നാം വിക്കറ്റില്‍ ക്വിന്റണ്‍ ഡികോക്ക്- നമന്‍ ധിര്‍ സഖ്യം ശക്തമായ അടിത്തറയൊരുക്കിയെങ്കിലും മികച്ച ടോട്ടല്‍ സ്വന്തമാക്കാന്‍ മുംബൈയ്ക്കായില്ല. മുംബൈ പരാജയപ്പെട്ടതോടെ ക്വിന്റണ്‍ ഡികോക്ക് 60 പന്തില്‍ നേടിയ 112 റണ്‍സിന്റെ സെഞ്ചുറി പ്രകടനം പാഴായി.

39 പന്തില്‍ 80 റണ്‍സുമായി പ്രഭ് സിമ്രാനാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ 35 പന്തില്‍ 66 റണ്‍സെടുത്ത് പുറത്തായി. വിജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 5 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റാണ് പഞ്ചാബിനുള്ളത്.
 
മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 15 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയേയും 17 റണ്‍സെടുത്ത കൂപ്പര്‍ കൊണോലിയേയും നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ 139 റണ്‍സ് സഖ്യവുമായി പ്രഭ് സിമ്രാന്‍- ശ്രേയസ് അയ്യര്‍ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. വിജയത്തിനരികെ വെച്ച് ശ്രേയസ് മടങ്ങിയെങ്കിലും മാര്‍കസ് സ്റ്റോയ്‌നിസും പ്രഭ് സിമ്രാനും ചേര്‍ന്ന് പഞ്ചാബിനെ വിജയത്തിലെത്തിച്ചു.
 
നേരത്തെ 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് മുംബൈയെ തകര്‍ത്തത്. ഡികോക്കിന് ശക്തമായ പിന്തുണ നല്‍കിയ നമന്‍ ധിര്‍ 31 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ റിയാന്‍ റിക്കിള്‍ട്ടണ്‍, സൂര്യകുമാര്‍ യാദവ്, ഷെര്‍ഫാനെ റുതര്‍ഫോര്‍ഡ്,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ നിരാശപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shreyas Iyer: ബിസിസിഐ കാണുന്നുണ്ടോ? കൊൽക്കത്തയ്ക്കു നഷ്ടബോധമുണ്ടോ? ശ്രേയസോടെ അയ്യർ