PBKS vs MI Dream 11 Predictions: ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം, നിങ്ങളുടെ ഡ്രീം ഇലവൻ പോരാട്ടത്തിൽ ഈ താരങ്ങൾ ഉറപ്പായും വേണം

അഭിറാം മനോഹർ
ഞായര്‍, 1 ജൂണ്‍ 2025 (15:29 IST)
PBKS vs MI Dream 11 Predictions
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ റൗണ്ടിലെ ആവേശകരമായ മത്സരത്തില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നു. ഇന്ന് വിജയിക്കുന്ന ടീമിന് ഫൈനല്‍ മത്സരത്തിന് യോഗ്യത നേടാം എന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്നത്തേത് ജീവന്മരണ പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തിലേറ്റ പരാജയത്തില്‍ നിന്നാണ് പഞ്ചാബിന്റെ വരവെങ്കില്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലാണ് മുംബൈ. ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ നിങ്ങളുടെ ഡ്രീം ഇലവന്‍ ടീമിനെ ബുദ്ധിപൂര്‍വം തെരെഞ്ഞെടുക്കു.
 
ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരാണ് ഇരു ടീമുകളിലെയും ഓപ്പണിംഗ് താരങ്ങള്‍. ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങിയ ജോണി ബെയര്‍‌സ്റ്റോ മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.ബൗളിങ്ങില്‍ ബുമ്രയ്‌ക്കൊപ്പം ആര്‍ഷദീപ്, ബോള്‍ട്ട് എന്നിവര്‍ ചേരുമ്പോള്‍ സ്പിന്‍ ഓപ്ഷനുകളായുള്ളത് ചെഹല്‍,മിച്ചല്‍ സാന്റനര്‍ എന്നിവരാണ്. ബാറ്റിംഗില്‍ സൂര്യകുമാര്‍, ശ്രേയസ് അയ്യര്‍, തുടങ്ങിയ താരങ്ങളും മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യ, അസ്മത്തുള്ള ഒമര്‍സായ്, മാര്‍ക്കസ് സ്റ്റോയ്‌നസ് എന്നിവരാണുള്ളത്.
 
 ഡ്രീം ഇലവന്‍ ടീം
 
ഓപ്പണര്‍മാര്‍: പ്രിയാന്‍ഷ് ആര്യ, പ്രഭ് സിമ്രാന്‍, ജോണി ബെയര്‍‌സ്റ്റോ/ രോഹിത് ശര്‍മ
 
വിക്കറ്റ് കീപ്പര്‍: ജോഷ് ഇംഗ്ലീഷ്
 
ബാറ്റര്‍മാര്‍: സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍,തിലക് വര്‍മ/ നേഹല്‍ വധേര
 
ഓള്‍ റൗണ്ടര്‍മാര്‍: ഹാര്‍ദ്ദിക് പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയ്‌നിസ്/ഒമര്‍ സായ്
 
ബൗളര്‍മാര്‍: ജസ്പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്/അര്‍ഷദീപ് സിംഗ്
 
സ്പിന്നര്‍*: മിച്ചല്‍ സാന്റനര്‍/ചെഹല്‍
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

Sanju Samson : സഞ്ജുവിനെ പരിഗണിക്കില്ല, അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ ഇഷാന് അവസരമൊരുങ്ങിയേക്കും

അടുത്ത ലേഖനം
Show comments