Select Your Language

Notifications

webdunia
webdunia
webdunia
webdunia

Punjab Kings vs Mumbai Indians: ആദ്യ 2 സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടം, പ്ലേ ഓഫിന് മുന്നെയുള്ള തീ പാറുന്ന പോരാട്ടം ഇന്ന്

പഞ്ചാബ് കിങ്ങ്‌സും മുംബൈ ഇന്ത്യന്‍സും ഇന്ന് നേര്‍ക്കുനേര്‍.

Mumbai Indians, IPL 25,

അഭിറാം മനോഹർ

, തിങ്കള്‍, 26 മെയ് 2025 (17:56 IST)
ഐപിഎല്ലില്‍ പോയന്റ് പട്ടികയിലെ ആദ്യ 2 സ്ഥാനങ്ങളില്‍ ഒന്ന് ലക്ഷ്യമിടുന്ന പഞ്ചാബ് കിങ്ങ്‌സും മുംബൈ ഇന്ത്യന്‍സും ഇന്ന് നേര്‍ക്കുനേര്‍. ഇരു ടീമുകളും പ്ലേ ഓഫില്‍ സ്ഥാനം നേരത്തെ ഉറപ്പിച്ചിരുന്നെങ്കിലും ഇന്ന് വിജയിക്കാനായാല്‍ ആദ്യ  സ്ഥാനക്കാരില്‍ ഒന്നായി പ്ലേ ഓഫിലെത്താന്‍ ഇന്നത്തെ വിജയികള്‍ക്ക് സാധിക്കും. ക്വാളിഫയര്‍ റൗണ്ടില്‍ തോറ്റാലും ഒരു അവസരം കൂടി ലഭിക്കുമെന്നതിനാല്‍ ആദ്യ 2 സ്ഥാനത്തെത്തുക എന്നത് ഇരു ടീമുകള്‍ക്കും പ്രധാനമാണ്.
 
നെറ്റ് റണ്‍റേറ്റില്‍ ആദ്യ 3 സ്ഥാനക്കാരേക്കാള്‍ മുന്നിലാണ് നാലാം സ്താനത്തുള്ള മുംബൈ ഇന്ത്യന്‍സ്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ 18 പോയന്റുമായി ഒന്നാം സ്ഥാനത്തെത്താന്‍ മുംബൈയ്ക്ക് സാധിക്കും. അതേസമയം പഞ്ചാബാണ് വിജയിക്കുന്നതെങ്കില്‍ പഞ്ചാബിനും ഒന്നാം സ്ഥാനം സ്വന്തമാക്കാനാകും.
 
അങ്ങനെയെങ്കില്‍ 19 പോയന്റുമായി പഞ്ചാബും 18 പോയന്റുമായി ഗുജറാത്ത് ടൈറ്റന്‍സുമാകും ആദ്യ 2 സ്ഥാനങ്ങളിലുണ്ടാവുക. എന്നാല്‍ 13 മത്സരങ്ങളില്‍ 17 പോയന്റുകളുള്ള ആര്‍സിബിക്കും ഒരു മത്സരം ഇനി ബാക്കിയുണ്ട്. ലഖ്‌നൗവിനെതിരായ ഈ മത്സരത്തില്‍ ആര്‍സിബിക്ക് വിജയിക്കാനായാല്‍ പഞ്ചാബ്- ആര്‍സിബി ടീമുകളാകും ആദ്യ 2 സ്ഥാനക്കാര്‍.
 
 ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈയും ആര്‍സിബി- ലഖ്‌നൗ പോരാട്ടത്തില്‍ ആര്‍സിബിയും വിജയിച്ചാല്‍ ആര്‍സിബി- മുംബൈ ടീമുകളാകും ആദ്യ 2 സ്ഥാനങ്ങളിലെത്തുക.ഇന്ന് മുംബൈ വിജയിക്കുകയും ആര്‍സിബി അടുത്ത മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്താല്‍ മുംബൈ- ഗുജറാത്ത് ടീമുകളാകും ആദ്യ 2 സ്ഥാനക്കാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

MS Dhoni: ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ അപ്പോ ഉദ്ദേശമില്ല? സൂചന നല്‍കി ധോണി