Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഴവുകൾ ഉണ്ടായിട്ടുണ്ട്, ശക്തമായി തിരിച്ചുവരണം, ഇന്ത്യൻ ടീമിലേക്ക് തിരിചെത്താൻ ലക്ഷ്യമിട്ട് പൃഥ്വി ഷാ

2025 സീസണില്‍ അവഗണിക്കപ്പെട്ട ശേഷമാണ് ഷാ വീണ്ടും അവസരം നേടുന്നത്. 2026 സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ ഉള്‍പ്പെട്ടതോടെ ഒരു വമ്പന്‍ തിരിച്ചുവരവാണ് പൃഥ്വി ഷാ സ്വപ്നം കാണുന്നത്.

Prithvi shaw, IPL, Delhi capitals,Indian team
ഇന്ത്യന്‍ ക്രിക്കറ്റില്‍ ചെറിയ പ്രായത്തിലെത്തി വമ്പന്‍ പ്രതീക്ഷ നല്‍കിയ ബാറ്ററായിരുന്നു പൃഥ്വി ഷാ. ടെസ്റ്റ് ക്രിക്കറ്റിലടക്കം ദേശീയ ടീമിനായി മികച്ച രീതിയില്‍ തിളങ്ങിയെങ്കിലും പൃഥ്വി ഷാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരാജയമായി മറിയത് പെട്ടെന്നായിരുന്നു. സ്ഥിരതയില്ലായ്മയ്ക്ക് പുറമെ കളിക്കളത്തിന് പുറത്തുള്ള അച്ചടക്കമില്ലായ്മയടക്കം പല കാരണങ്ങളുമായിരുന്നു പൃഥ്വി ഷായുടെ പരാജയത്തിന് പിന്നില്‍. ഐപിഎല്ലിലും നിറം മങ്ങിയതോടെ താരം വിസ്മൃതിയിലേക്ക് മറഞ്ഞിരുന്നെങ്കിലും ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരലേലത്തില്‍ താരത്തെ സ്വന്തമാക്കിയയിരുന്നു.
 
2025 സീസണില്‍ അവഗണിക്കപ്പെട്ട ശേഷമാണ് ഷാ വീണ്ടും അവസരം നേടുന്നത്. 2026 സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ ഉള്‍പ്പെട്ടതോടെ ഒരു വമ്പന്‍ തിരിച്ചുവരവാണ് പൃഥ്വി ഷാ സ്വപ്നം കാണുന്നത്. ഇതിനായി തന്റെ 100 ശതമാനമല്ല 200 ശതമാനവും നല്‍കുന്നുണ്ടെന്ന് താരം പറയുന്നു.
 
തയ്യാറെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, മുന്‍കാലത്തെക്കാള്‍ ഇരട്ടിയോളം പരിശ്രമം നടത്തുന്നതായി ഷാ വ്യക്തമാക്കി. '100 ശതമാനം അല്ല, 200 ശതമാനം'' എന്ന നിലപാടിലാണ് ഇപ്പോള്‍ പരിശീലനവും മത്സരങ്ങളും നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംശയമൊന്നുമില്ല, മികച്ച പ്രകടനങ്ങള്‍ നടത്തി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാണ് ശ്രമം. മുന്‍പ് എത്ര കഠിനമായി പ്രയത്‌നിച്ചിരുന്നോ അതിന്റെ 3 മടങ്ങെങ്കിലും ഞാന്‍ ഇന്ന് നടത്തും. ഷാ പറയുന്നു. എനിക്ക് ഒരുപാട് സംസാരിച്ച് ശീലമില്ല. പക്ഷേ എന്റെ 100 ശതമാനമല്ല 200 ശതമാനം പരിശ്രമവും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായി നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കരിയറില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായി.
 
 അതിനെയെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി കാണാനാണ് ഇഷ്ടം. കഠിനമായി പരിശ്രമിക്കുക. തെറ്റുകളില്‍ നിന്ന് പഠിക്കുക എന്ന രീതിയിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.ഷാ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ ഇന്ന് വളരെയധികം പ്രയാസമാണെന്നും നിലവില്‍ മികച്ച ഒരുപിടി താരങ്ങള്‍ അവസരം കാത്തിരിക്കുന്നുണ്ടെന്നും പൃഥ്വി ഷാ പറഞ്ഞു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഓപ്പണ്‍ ചെയ്യുമോ എന്നറിയില്ലെന്നും ടീം വിജയിക്കുക എന്നതാണ് പ്രധാനമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആയുഷ് മാത്രെയല്ല, സഞ്ജുവിനൊപ്പം ഓപ്പൺ ചെയ്യുക റുതുരാജ്, സിഎസ്കെയുടെ ഓപ്പണിങ് സഖ്യം റെഡി!