Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് പൃഥ്വി ഷാ ആയിരുന്നു വലിയ താരം, ഗില്ലിനെ ആർക്കും വേണ്ടായിരുന്നു, വലിയ താരമെന്ന അഹങ്കാരം പൃഥ്വിക്ക് ദോഷം ചെയ്തെന്ന് മുൻ ഇന്ത്യൻ താരം

അന്ന് പൃഥ്വി ഷാ ആയിരുന്നു വലിയ താരം, ഗില്ലിനെ ആർക്കും വേണ്ടായിരുന്നു, വലിയ താരമെന്ന അഹങ്കാരം പൃഥ്വിക്ക് ദോഷം ചെയ്തെന്ന് മുൻ ഇന്ത്യൻ താരം
, ഞായര്‍, 28 മെയ് 2023 (13:40 IST)
2018ലെ അണ്ടര്‍ 19 ലോകകപ്പോടെ ഇന്ത്യയെങ്ങും ചര്‍ച്ചയായ പേരുകളാണ് പൃഥ്വി ഷായുടെയും ശുഭ്മാന്‍ ഗില്ലിന്റേതും. ആക്രമണോത്സുകമായ ക്രിക്കറ്റിലൂടെ റണ്‍സ് അടിച്ചുകൂട്ടിയ പൃഥ്വി ഷാ പെട്ടെന്ന് തന്നെ സച്ചിന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ 5 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അന്ന് തിളങ്ങി നിന്ന പൃഥ്വി ഷാ വിസ്മൃതിയിലേക്ക് മടങ്ങുമ്പോള്‍ സഹതാരമായ ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ഭാവി പ്രതീക്ഷ എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്.
 
ഇപ്പോഴിതാ തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല എന്ന പൃഥ്വി ഷായുടെ മനോഭാവമാണ് താരത്തിന്റെ ഈ തകര്‍ച്ചയ്ക്ക് കാരണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ കര്‍സന്‍ ഗവ്‌റി. 2019ലെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരങ്ങളായിരുന്നു ഗില്ലും ഷായും എന്നാല്‍ 5 കൊല്ലങ്ങള്‍ കഴിയുമ്പോള്‍ പൃഥ്വി ഷാ എവിടെയാണെന്ന് കര്‍സന്‍ ചോദിക്കുന്നു. താന്‍ വലിയ കളിക്കാരനാണെന്നും ആര്‍ക്കും തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നുമുള്ള അഹങ്കാരം പൃഥ്വി ഷായ്ക്കുണ്ടായിരുന്നു. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് അവന്‍ മനസിലാക്കിയില്ല.
 
ക്രിക്കറ്റില്‍ വലിയ കാലം നിലനില്‍ക്കണമെങ്കില്‍ അച്ചടക്കവും സ്ഥിരതയുമെല്ലാം പ്രധാനമാണ്. നിങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ നിരന്തരമായി വര്‍ക്ക് ചെയ്യണം. അങ്ങനെയൊരു ശീലം ഉണ്ടെങ്കില്‍ മാത്രമെ ക്രിക്കറ്റില്‍ നിലനില്‍ക്കാനാകു. ഗില്‍ ഫിറ്റ്‌നസിനും തന്റെ ടെക്‌നിക്കുകള്‍ മെച്ചപ്പെടുത്താനും ശ്രമിച്ചപ്പോള്‍ ഷാ ഇതെല്ലാം അലസമായി കണ്ടു. ഗില്‍ തന്റെ തെറ്റുകള്‍ തിരുത്തിയും സ്വയം മെച്ചപ്പെടുത്തിയുമാണ് മുന്നോട്ട് വന്നത്. എന്നാല്‍ ഇതൊന്നും തന്നെ ഷാ ചെയ്തില്ല. ഇപ്പോഴും ഏറെ മെച്ചപ്പെടാന്‍ പൃഥ്വി ഷായ്ക്ക് സാധിക്കും. അല്ലെങ്കില്‍ ഇത്രയും വലിയ ഒരു പ്രതിഭ അയാള്‍ സ്വയം നശിപ്പിക്കും. കര്‍സന്‍ ഗവ്‌റി പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman gill: ഫൈനലിലും സെഞ്ചുറി പിറക്കുമോ കോലിയുടെ ആ നേട്ടം എത്തിപ്പിടിക്കാൻ ഗില്ലിനാകുമോ?