IPL 2024: പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് കിങ്‌സ്
12 കളികള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് ജയത്തോടെ 8 പോയിന്റ് മാത്രമാണ് പഞ്ചാബിനുള്ളത്
IPL 2024: ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് കിങ്‌സ്. നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 60 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് പഞ്ചാബിന്റെ വഴികള്‍ അടഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബ് കിങ്‌സ് 17 ഓവറില്‍ 181 ന് ഓള്‍ഔട്ടായി.
12 കളികള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് ജയത്തോടെ 8 പോയിന്റ് മാത്രമാണ് പഞ്ചാബിനുള്ളത്. ശേഷിക്കുന്ന രണ്ട് കളികളില്‍ ജയിച്ചാലും പഞ്ചാബിന് ഇനി പ്ലേ ഓഫില്‍ കയറാന്‍ സാധിക്കില്ല. 2014 ലാണ് പഞ്ചാബ് അവസാനമായി ഐപിഎല്‍ പ്ലേ ഓഫ് കളിച്ചത്. ഇതുവരെ ഐപിഎല്‍ കിരീടം നേടാനും പഞ്ചാബിന് സാധിച്ചിട്ടില്ല.
അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. 12 കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ 10 പോയിന്റുള്ള ആര്‍സിബി ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മികച്ച മാര്‍ജിനില്‍ വിജയിക്കുന്നതിനൊപ്പം മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും ആര്‍സിബിയുടെ സാധ്യതകള്‍.