Punjab Kings: ജയത്തിനരികെ എത്തിയിട്ടും ! പഞ്ചാബിന്റെ തോല്‍വി വെറും രണ്ട് റണ്‍സിന്

ജയദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അതില്‍ 26 റണ്‍സ് പഞ്ചാബ് സ്‌കോര്‍ ചെയ്തു

രേണുക വേണു
ബുധന്‍, 10 ഏപ്രില്‍ 2024 (08:17 IST)
Punjab Kings

Punjab Kings: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് മൂന്നാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ പഞ്ചാബ് രണ്ട് റണ്‍സിന്റെ തോല്‍വി വഴങ്ങി. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 
പഞ്ചാബിന്റെ ബാറ്റിങ് തുടങ്ങിയത് തകര്‍ച്ചയിലൂടെ ആണെങ്കിലും പിന്നീട് മധ്യനിര ഗംഭീര പോരാട്ടം നടത്തി. ഒരു ഘട്ടത്തില്‍ പഞ്ചാബ് ജയിക്കുമെന്ന് വരെ ഉറപ്പായതാണ്. ശശാങ്ക് സിങ് 25 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടി. അശതോശ് ശര്‍മ (15 പന്തില്‍ പുറത്താകാതെ 33), സാം കറാന്‍ (22 പന്തില്‍ 29), സിക്കന്തര്‍ റാസ (22 പന്തില്‍ 28) എന്നിവരും പഞ്ചാബിനായി മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചു. 
 
ജയദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അതില്‍ 26 റണ്‍സ് പഞ്ചാബ് സ്‌കോര്‍ ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് നാലേ നാല് മത്സരങ്ങള്‍, 2 പ്ലെയര്‍ ഓഫ് ദ മാച്ച്, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിനരികെ, ലോകകപ്പിന്റെ താരമാകുമോ സഞ്ജു

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

അടുത്ത ലേഖനം
Show comments