Rishabh Pant - T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്
26 കാരനായ റിഷഭ് പന്ത് 16 മാസങ്ങള്‍ക്ക് മുന്‍പാണ് വലിയൊരു വാഹനാപകടത്തില്‍ അകപ്പെട്ടത്
Publish Date: Tue, 09 Apr 2024 (20:57 IST)
Updated Date: Tue, 09 Apr 2024 (20:59 IST)
Rishabh Pant - T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ഇടം പിടിക്കും. ഇന്ത്യക്ക് പുറത്തുള്ള പരിചയ സമ്പത്ത് പരിഗണിച്ചാണ് റിഷഭ് പന്തിനെ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. ഇടംകൈയന്‍ ബാറ്ററാണെന്നതും പന്തിന് മേല്‍ക്കൈ നല്‍കുന്നു.
26 കാരനായ റിഷഭ് പന്ത് 16 മാസങ്ങള്‍ക്ക് മുന്‍പാണ് വലിയൊരു വാഹനാപകടത്തില്‍ അകപ്പെട്ടത്. അതിനു ശേഷം ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ പന്തിന് ലോകകപ്പ് ടീമിലേക്ക് പരിഗണിക്കൂ എന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ ശ്രദ്ധേയമായ ചില ഇന്നിങ്‌സുകള്‍ പന്ത് കളിച്ചിട്ടുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ പന്ത് അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 154.55 സ്‌ട്രൈക്ക് റേറ്റില്‍ 153 റണ്‍സ് നേടിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. വിക്കറ്റിനു പിന്നിലും പന്ത് മികച്ച പ്രകടനമാണ് നടത്തുന്നത്.