കൂടുതൽ ബൗളർമാർ അത്തരത്തിൽ റണ്ണൗട്ടുകൾക്ക് ശ്രമിക്കട്ടെ, പ്രതികരണവുമായി അശ്വിൻ

Webdunia
ബുധന്‍, 12 ഏപ്രില്‍ 2023 (15:51 IST)
രാജസ്ഥാൻ താരമായ ജോസ് ബട്ട്‌ലറിനെ ആർ അശ്വിൻ മങ്കാദിംഗ് നടത്തി പുറത്താക്കിയത് 2018ലെ ഐപിഎല്ലിലെ ഏറ്റവും ചർച്ചവിഷയമായ സംഭവമായിരുന്നു. അശ്വിൻ ചെയ്തത് വൻ ചതിയാണെന്ന് പല ക്രിക്കറ്റ് താരങ്ങൾ തന്നെ അഭിപ്രായം പറഞ്ഞപ്പോൾ ക്രിക്കറ്റിൽ അനുവദനീയമായ റണ്ണൗട്ടാണിതെന്ന് എംസിസി പിന്നീട് വ്യക്തമാക്കി.
 
 ഇതോടെ മങ്കാദിംഗ് എന്ന വാക്ക് തന്നെ എംസിസി ഒഴിവാക്കുകയും ബൗളർമാർക്ക് തങ്ങൾ ബൗളിംഗ് പൂർത്തികരിക്കും മുൻപ് നോൺ സ്ട്രൈക്കർ ക്രീസ് വിട്ടിറങ്ങിയാൽ ഔട്ടാക്കാനുള്ള അവകാശം നൽകുകയും ചെയ്തിരുന്നു. ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ ആർസിബി താരം ഹർഷൽ പട്ടേൽ അവസാന ഓവറിലെ അവസാന പന്തിൽ ഇത്തരത്തിൽ ബാറ്ററെ പുറത്താക്കാൻ ശ്രമം നടത്തിയിരുന്നു. ഈ വിഷയത്തിൽ തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നിലവിൽ രാജസ്ഥാൻ താരമായ ആർ അശ്വിൻ.
 
കൂടുതൽ ബൗളർമാർ നിയമം അനുവദിക്കുന്ന ഈയൊരു കാര്യം ചെയ്യാൻ മുന്നോട്ട് വരുന്നു എന്നത് സന്തോഷകരമാണ്. നിയമത്തിൻ്റെ കീഴിൽ ഇത്തരമൊരു കാര്യമുള്ള കാലം ഇത്തരത്തിൽ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. 2019ൽ രാഹുൽ ചാഹറിനെ ഇത്തരത്തിൽ പുറത്താക്കാൻ കഴിഞ്ഞിരുന്നെങ്കിലും പഞ്ചാബ് കിംഗ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയേനെ. ബാറ്റർമാർക്ക് ഏറെ അനുകൂലമായ നിയമങ്ങളാണ് ക്രിക്കറ്റിലുള്ളത്. ഒരു ബൗളർ നാലോവറിൽ 45 റൺസ് വിട്ടുകൊടുത്താൽ വിമർശിക്കപ്പെടും എന്നാൽ ഒരു ബാറ്റർ 8 പന്തിൽ നിന്നും 4 റൺസെടുത്താൽ ആരും അതേ പറ്റി പറയില്ല. ഈ ലെൻസ് മാറ്റപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം യാഷ് ദയാൽ 5 സിക്സ് വിട്ടുകൊടുത്തും ഗുജറാത്ത് ടൈറ്റൻസ് താരത്തിനൊപ്പം നിന്നതിൽ എനിക്ക് സന്തോഷമുണ്ട്. അശ്വിൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ലോകോത്തര താരം, സാധാരണ ക്രിക്കറ്റ് ഷോട്ടുകൾ മാത്രമാണ് കളിച്ചത്: ഗൗതം ഗംഭീർ

ഡഗൗട്ടില്‍ ഇരുന്ന് കോലിയും രോഹിത്തും ചെയ്യുന്നത് കണ്ടിട്ടുണ്ട്, ഇതെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം, സന്തോഷം മറച്ചുവെയ്ക്കാതെ സഞ്ജു

തിലകിന്റെ സ്ഥാനത്തോ?, ഹ ഹ ഹ.. ഒടുവില്‍ സൂര്യയും തലകുനിച്ചു, സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പറ്റി വാചാലനായി

T20 World Cup Semi Finals: ലോകകപ്പിൽ വീണ്ടും വരുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ?

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

അടുത്ത ലേഖനം
Show comments