രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ്

രാജസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്ത് കുമാര്‍ സംഗക്കാരയാണ് ഇപ്പോള്‍ ഉള്ളത്

രേണുക വേണു
ചൊവ്വ, 23 ജൂലൈ 2024 (09:52 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം ദ്രാവിഡ് ഏറ്റെടുത്തേക്കും. പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ കൊണ്ടുവരുന്നതിനായി രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ വൈകാതെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
രാജസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്ത് കുമാര്‍ സംഗക്കാരയാണ് ഇപ്പോള്‍ ഉള്ളത്. ദ്രാവിഡ് പരിശീലകനായാല്‍ സംഗക്കാര ഈ ചുമതല ഒഴിയും. പകരം മറ്റേതെങ്കിലും സ്ഥാനം രാജസ്ഥാന്‍ സംഗക്കാരയ്ക്കു നല്‍കിയേക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായും മെന്ററായും ദ്രാവിഡ് നേരത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013 ല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് കളിച്ചപ്പോള്‍ ദ്രാവിഡ് ആയിരുന്നു നായകന്‍. 2014, 2015 സീസണുകളില്‍ രാജസ്ഥാന്റെ മെന്ററായും ദ്രാവിഡ് പ്രവര്‍ത്തിച്ചു.
 
ട്വന്റി 20 ലോകകപ്പിനു ശേഷമാണ് ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞത്. കരാര്‍ പുതുക്കാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് നിലപാടെടുക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാബര്‍ അസമിന്റെ മെല്ലെപ്പോക്ക് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്നു, വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

നീണ്ട ചർച്ചകൾക്കൊടുവിൽ ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിച്ചേക്കും, തീരുമാനം 24 മണിക്കൂറിനുള്ളിൽ

സഞ്ജു വേണ്ടായിരുന്നു, സാം കറന്‍ തന്നെ ബെസ്റ്റ്, ഇംഗ്ലണ്ട് ജയിച്ചപ്പോഴും പരിഹാസം സഞ്ജുവിന്റെ നേരെ

പേടിച്ച് പാക്കിസ്ഥാന്‍, ഇന്ത്യയുമായി കളിക്കും; ആരാധകര്‍ക്കു സന്തോഷവാര്‍ത്ത

T20 Worldcup Eng vs Nepal : അവസാന ബോൾ വരെ വിറപ്പിച്ചു, ഒടുക്കം നേപ്പാൾ കീഴടങ്ങി, ഇംഗ്ലണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അടുത്ത ലേഖനം
Show comments