Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതെന്ത് പേടിയാണ് മക്കളെ, സ്ഥാനാർഥിത്വം പ്രഖ്യാപിക്കാതെ രാഹുലും പ്രിയങ്കയും

rahul gandhi priyanka gandhi in bhart jodo nyay yatra

WEBDUNIA

, ഞായര്‍, 24 മാര്‍ച്ച് 2024 (18:34 IST)
നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ് ബറേലിയിലും അമേഠിയിലും മത്സരിക്കാന്‍ വിസമ്മതിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും.അമേഠി സീറ്റ് നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ കൂടി മത്സര രംഗത്ത് നിന്ന് പിന്മാറിയതോടെ റായ് ബറേലി കൂടി നഷ്ടമാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഈ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ലോകസഭാ തെരെഞ്ഞെടുപ്പ് അടുത്തിട്ടും ഈ രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്.
 
46 സ്ഥാനാര്‍ഥികളാണ് കോണ്‍ഗ്രസിന്റെ നാലാം പട്ടികയിലുള്ളത്. യുപി പിസിസി അധ്യക്ഷന്‍ അജയ് റായിയാകും വാരണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുക.മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്ന് ജനവിധി തേടും. തമിഴ്‌നാട്ടിലെ ഏഴ് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയില്‍ കാര്‍ത്തി ചിദംബരവും കന്യാകുമാരിയില്‍ വിജയ് വസന്തും സ്ഥാനാര്‍ഥികളാകും 4 ഘട്ടങ്ങളിലായി 185 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങൾ ഓൺലൈൻ ഓർഡർ ചെയ്യുന്ന മരുന്നുകളിൽ നിരോധിത മരുന്നുകളുണ്ടോ? പണിവരുന്നു, വിലങ്ങുവീഴും