Webdunia - Bharat's app for daily news and videos

Install App

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

നിലവില്‍ 13 കളികളില്‍ നിന്ന് എട്ട് ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍

രേണുക വേണു
വ്യാഴം, 16 മെയ് 2024 (09:02 IST)
Rajasthan Royals: പടിക്കല്‍ കലമുടയ്ക്കുന്ന ശീലം തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്‌തെങ്കിലും പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്ത് തുടരാനുള്ള സാധ്യതകള്‍ കുറച്ചുവരികയാണ് രാജസ്ഥാന്‍. തുടര്‍ച്ചയായ നാലാം തോല്‍വിയാണ് രാജസ്ഥാന്‍ ഇപ്പോള്‍ വഴങ്ങിയിരിക്കുന്നത്. 
 
ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാന്റെ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ജയം സ്വന്തമാക്കി. 
 
നിലവില്‍ 13 കളികളില്‍ നിന്ന് എട്ട് ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. ശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാലും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യത അടഞ്ഞു. അതേസമയം അവസാന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്ത് തുടരാനും ക്വാളിഫയര്‍ 1 കളിക്കാനും സാധിക്കും. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ തോല്‍ക്കുകയും സണ്‍റൈസേഴ്‌സ് ഹൈദരബാദ് അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിക്കുകയും ചെയ്താല്‍ ഹൈദരബാദായിരിക്കും കൊല്‍ക്കത്തയ്‌ക്കെതിരെ ക്വാളിഫയര്‍ 1 കളിക്കുക. അപ്പോള്‍ രാജസ്ഥാന് പോയിന്റ് ടേബിളില്‍ മൂന്നോ നാലോ സ്ഥാനത്തേക്ക് പോകേണ്ടി വരും. അങ്ങനെ വന്നാല്‍ എലിമിനേറ്റര്‍ കളിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

Cheteshwar Pujara: 'ദേഹത്ത് തുടര്‍ച്ചയായി പന്ത് കൊണ്ടു, വലിയ വെല്ലുവിളി'; ഓസ്‌ട്രേലിയന്‍ പര്യടനം ഓര്‍മിപ്പിച്ച് പുജാര

സൂര്യ സൂപ്പറാണ്, പക്ഷേ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ കളി മറക്കും, മുൻ പാക് താരം

കളിക്കാർക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത്തിനെ വിരമിപ്പിക്കാൻ: മനോജ് തിവാരി

'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊരു ബോക്‌സിങ് ഗ്ലൗസ് കൊടുക്കൂ'; വിവാദ അംപയര്‍ ബക്‌നര്‍ക്കെതിരെ സച്ചിന്‍

അടുത്ത ലേഖനം
Show comments