Select Your Language

Notifications

webdunia
webdunia
webdunia
webdunia

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

RR, PBKS, IPL

അഭിറാം മനോഹർ

, ബുധന്‍, 15 മെയ് 2024 (15:34 IST)
RR, PBKS, IPL
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പഞ്ചാബ് കിങ്ങ്‌സിനെ നേരിടും. ഗുവാഹത്തിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയിച്ചുകൊണ്ട് പോയന്റ് പട്ടികയില്‍ ആദ്യ 2 സ്ഥാനങ്ങളില്‍ ഒന്ന് സ്വന്തമാക്കാനാകും രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. അവസാന മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട രാജസ്ഥാന്‍ പ്ലേ ഓഫിന് മുന്‍പ് വിജയവഴിയില്‍ തിരിച്ചെത്താനാകും ശ്രമിക്കുക. ഇന്നലെ ലഖ്‌നൗ പരാജയപ്പെട്ടതോടെ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന് ഇന്ന് സമ്മര്‍ദ്ദങ്ങളില്ലാതെ പഞ്ചാബിനെതിരെ കളിക്കാനാകും.
 
പഞ്ചാബ് കിംഗ്‌സിനെതിരെയും കൊല്‍ക്കത്തയ്‌ക്കെതിരെയും ഉള്ള 2 മത്സരങ്ങളാണ് രാജസ്ഥാന് ഇനി ബാക്കിയുള്ളത്. ഈ രണ്ട് മത്സരങ്ങളിലും വിജയിക്കാനായാല്‍ ക്വാളിഫറിലേക്ക് യോഗ്യത നേടാന്‍ രാജസ്ഥാന് സാധിക്കും. ലോകകപ്പിന് മുന്‍പ് പാകിസ്ഥാനുമായി ടി20 പരമ്പര നടക്കുന്നതിനാല്‍ ജോസ് ബട്ട്ലര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയ സാഹചര്യത്തില്‍ പുതിയ ഓപ്പണറാകും പഞ്ചാബിനെതിരെ ഇന്ന് ഇറങ്ങുക. മറ്റൊരു ഇംഗ്ലണ്ട് താരമായ ടോം കോഹ്‌ളര്‍ കാഡ്‌മോറായിരിക്കും രാജസ്ഥാന്റെ പുതിയ ഓപ്പണിംഗ് താരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: ഐപിഎല്ലിലെ ആദ്യ 500 നരികെ സഞ്ജു, ആഞ്ഞുപിടിച്ചാൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ കോലിയ്ക്ക് പിന്നിൽ രണ്ടാമനാകാം