Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിശീലന മത്സരത്തില്‍ തകര്‍ത്തടിച്ച് ഹെറ്റ്മയറും പരാഗും, ഇഴച്ചില്‍ ഇന്നിങ്‌സുമായി ദേവ്ദത്ത് പടിക്കല്‍; സഞ്ജുവിന്റെ ടീമിന് ജയം

Rajasthan Royals
, വെള്ളി, 25 മാര്‍ച്ച് 2022 (15:35 IST)
വലിയ പ്രതീക്ഷകളോടെയാണ് ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. രാജസ്ഥാന്‍ ക്യാംപില്‍ പരിശീലനം തകൃതിയായി നടക്കുകയാണ്. ടീം രണ്ടായി തിരിഞ്ഞുള്ള ആദ്യ പരിശീലന മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന ടീം പിങ്ക് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ടീം പിങ്ക് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയപ്പോള്‍ ടീം ബ്ലൂ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 169 റണ്‍സാണ്. 15 റണ്‍സിന്റെ വിജയമാണ് ടീം പിങ്ക് നേടിയത്. ടീം പിങ്കിന് വേണ്ടി ദേവ്ദത്ത് പടിക്കല്‍ 51 പന്തില്‍ 67 റണ്‍സും റിയാന്‍ പരാഗ് 27 പന്തില്‍ പുറത്താകാതെ 49 റണ്‍സും നേടി. ടീം ബ്ലൂവിന് വേണ്ടി 37 പന്തില്‍ നിന്ന് പുറത്താകാതെ ഹെറ്റ്മയര്‍ 70 റണ്‍സ് നേടി. ഹെറ്റമയറുടെ വെടിക്കെട്ട് ഇന്നിങ്‌സിനും ടീം ബ്ലൂവിനെ രക്ഷിക്കാനായില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസ്സൂറികൾക്ക് വീണ്ടും കണ്ണീർ, ഇറ്റലി ലോകകപ്പിൽ നിന്നും പുറത്ത്