Publish Date: Tue, 16 Apr 2024 (19:58 IST)
Updated Date: Tue, 16 Apr 2024 (19:54 IST)
രാജസ്ഥാന്‍ റോയല്‍സ് നായകനായ മലയാളി താരം സഞ്ജു സാംസണിന് ആദരവുമായി രാജസ്ഥാന്‍ റോയല്‍സ്. സഞ്ജുവിനെ പറ്റി സഹതാരങ്ങളും രാജസ്ഥാന്‍ റോയല്‍സ് സപ്പോര്‍ട്ടിംഗ് സ്റ്റാഫും സംസാരിക്കുന്ന വീഡിയോയാണ് രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചത്. സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാനൊപ്പം 10 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വീഡിയോയുമായി ഫ്രാഞ്ചൈസി രംഗത്ത് വന്നത്.
വീഡിയോയില്‍ റിയാന്‍ പരാഗ്,യൂസ്വേന്ദ്ര ചഹല്‍,കുമാര്‍ സംഗക്കാര തുടങ്ങിവര്‍ സംസാരിക്കുന്നുണ്ട്. അടുത്തിടെ ഐപിഎല്ലില്‍ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു രാജസ്ഥാന്‍ നായകനായി 50 മത്സരങ്ങള്‍ തികച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ വീഡിയോ പങ്കുവെച്ചത്. അതേസമയം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് സഞ്ജുവിന്റെ നായകത്വത്തിന് കീഴില്‍ രാജസ്ഥാന്‍ കാഴ്ചവെയ്ക്കുന്നത്. നിലവില്‍ കളിച്ച് ആറ് മത്സരങ്ങളില്‍ അഞ്ചിലും രാജസ്ഥാന്‍ വിജയിച്ചിരുന്നു.