Rajasthan Royals: രാജസ്ഥാന് ഇനിയും ഒന്നാമതെത്താം, ആർസിബിക്ക് പ്ലേ ഓഫും കളിക്കാം, ഐപിഎല്ലിലെ വരും ദിവസങ്ങൾ നിർണായകം

അഭിറാം മനോഹർ
തിങ്കള്‍, 13 മെയ് 2024 (12:17 IST)
Rajasthan Royals, IPL 2024
ഐപിഎല്ലിലെ ആദ്യ പാദമത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ ശേഷം അവസാന മത്സരങ്ങളില്‍ ആരാധകരെ നിരാശരാക്കി രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണമെന്റിലുടനീളം എല്ലാ മത്സരങ്ങളിലും ഇഞ്ചോടിഞ്ച് പൊരുതിയ രാജസ്ഥാന്‍ ഇന്നലെ ചെന്നൈയ്ക്ക് മുന്നില്‍ എന്താണ് ചെയ്യാനുള്ളതെന്ന് അറിയാതെ പകച്ചുനില്‍ക്കുന്നതാണ് കാണാനായത്. ചെന്നൈക്കെതിരെ പരാജയപ്പെട്ടതോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
 
ഐപിഎല്‍ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ പോയന്റ് പട്ടികയില്‍ ആദ്യ 2 സ്ഥാനങ്ങളിലെത്തുക പ്രധാനമാണ്. അതിനായി ഇനിയുള്ള 2 മത്സരങ്ങളിലും രാജസ്ഥാന് വിജയിക്കേണ്ടതുണ്ട്. 12 മത്സരങ്ങളില്‍ നിന്നും 18 പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. 12 മത്സരങ്ങളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ രണ്ടാമതാണ്. ഇന്ന് ഗുജറാത്തിനെതിരെ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെടുകയും ശേഷിക്കുന്ന 2 മത്സരങ്ങളിലും രാജസ്ഥാന്‍ വിജയിക്കുകയും ചെയ്യുകയാണെങ്കില്‍ രാജസ്ഥാന് ഒന്നാമതായി പ്ലേ ഓഫിലെത്താനുള്ള സാധ്യത തുറക്കും. ഇത് കൂടാതെ ഹൈദരാബാദ് ശേഷിക്കുന്ന 2 മത്സരങ്ങളില്‍ ഒന്നില്‍ പരാജയപ്പെടുകയാണെങ്കില്‍ ഒന്നാം സ്ഥാനക്കാരാകാന്‍ സഞ്ജുവിനും സംഘത്തിനും സാധിക്കും. പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത എന്നിവര്‍ക്കെതിരെയാണ് രാജാസ്ഥാന്റെ അടുത്ത മത്സരങ്ങള്‍.
 
 ചെന്നൈയ്ക്ക് രാജസ്ഥാനേക്കാള്‍ ഉയര്‍ന്ന റണ്‍റേറ്റുള്ളതിനാല്‍ തന്നെ ശേഷിക്കുന്ന 2 മത്സരങ്ങളില്‍ ഒന്നില്‍ വിജയിച്ചെങ്കില്‍ മാത്രമെ ആദ്യ 2 സ്ഥാനക്കാരായി പ്ലേ ഓഫിലെത്താന്‍ സഞ്ജുവിനും സംഘത്തിനും സാധിക്കുകയുള്ളു. 2 മത്സരങ്ങളിലും പരാജയപ്പെടുന്ന പക്ഷം റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ ആദ്യ നാലില്‍ നിന്നും പുറത്താകാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ തന്നെ ശേഷിക്കുന്ന 2 മത്സരങ്ങളിലും രാജസ്ഥാന് മികച്ച പ്രകടനം തന്നെ നടത്തേണ്ടതായി വരും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ

നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്

ജയ്സ്വാളല്ല രോഹിത്തിന് പകരമെത്തുക മറ്റൊരു ഇടം കയ്യൻ, 2027ലെ ലോകകപ്പിൽ രോഹിത് കളിക്കുന്നത് സംശയത്തിൽ

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

അടുത്ത ലേഖനം
Show comments