Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rajasthan Royals vs Kolkata Knight Riders: സഞ്ജു ഇന്നും ഇംപാക്ട് പ്ലെയര്‍; പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ ആരാധകര്‍ക്കു അതൃപ്തി

പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്ത സഞ്ജു സാംസണ്‍ ഇന്നും ഇംപാക്ട് പ്ലെയര്‍ ആയിരിക്കും

Sanju Samson (Rajasthan Royals)

രേണുക വേണു

, ബുധന്‍, 26 മാര്‍ച്ച് 2025 (13:26 IST)
Sanju Samson (Rajasthan Royals)

Rajasthan Royals vs Kolkata Knight Riders: ആദ്യ മത്സരത്തിലെ തോല്‍വിയുടെ നിരാശ മറികടക്കാന്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് രണ്ടാമത്തെ മത്സരത്തിനു ഇറങ്ങുന്നു. ഗുവാഹത്തിയില്‍ വെച്ചാണ് രാജസ്ഥാന്‍ - കൊല്‍ക്കത്ത പോരാട്ടം. സീസണിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും തോല്‍വി വഴങ്ങിയിരുന്നു. കൊല്‍ക്കത്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടും രാജസ്ഥാന്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനോടുമാണ് തോറ്റത്. 
 
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്ത സഞ്ജു സാംസണ്‍ ഇന്നും ഇംപാക്ട് പ്ലെയര്‍ ആയിരിക്കും. സഞ്ജുവിനു പകരം റിയാന്‍ പരാഗ് തന്നെ ഇന്നത്തെ മത്സരത്തിലും രാജസ്ഥാനെ നയിക്കും. ആദ്യ മത്സരത്തില്‍ റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. 
 
രാജസ്ഥാന്‍, സാധ്യത ടീം: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ഇംപാക്ട് പ്ലെയര്‍), റിയാന്‍ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറല്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, ശുഭം ദുബെ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷ്ണ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, ഫസല്‍ ഹഖ് ഫറൂഖി 
 
നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത ആര്‍സിബിയോടു ഏകപക്ഷീയമായാണ് തോറ്റത്. ബാറ്റിങ്ങിലും ബൗളിങ്ങിലും കൊല്‍ക്കത്തയ്ക്കു കാര്യമായി തിളങ്ങാന്‍ സാധിച്ചിട്ടില്ല. പുതിയ ടീം കോംബിനേഷന്‍ വിജയവഴിയില്‍ എത്തിക്കാനാണ് ഇന്ന് കൊല്‍ക്കത്ത ലക്ഷ്യമിടുക. 
 
കൊല്‍ക്കത്ത, സാധ്യത ടീം: ക്വിന്റണ്‍ ഡി കോക്ക്, സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, അംഗ്ക്രിഷ് രഘുവന്‍ശി, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സരത്തിന് മുൻപായി ബ്രസീൽ ഞങ്ങളെ പുച്ഛിച്ചു, ഇനി അവർ കുറച്ച് ബഹുമാനിക്കട്ടെ: റോഡ്രിഗോ ഡി പോൾ