Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

സഞ്ജുവിന്റെ രാജസ്ഥാനെ കോലിയുടെ ബാംഗ്ലൂര്‍ എളുപ്പത്തില്‍ തോല്‍പ്പിക്കും: സെവാഗ്

Rajasthan Royals
, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (12:27 IST)
ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന ഐപിഎല്‍ മത്സരത്തിന്റെ ഫലം പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദര്‍ സെവാഗ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അനായാസം തോല്‍പ്പിക്കുമെന്ന് സെവാഗ് പറഞ്ഞു. 
 
രണ്ടാം പാദത്തില്‍ ഒരു കളിയില്‍ മാത്രമാണ് ബാംഗ്ലൂര്‍ അമ്പേ പരാജയപ്പെട്ടതെന്നും ഇപ്പോള്‍ അവരുടെ കളി നന്നായി മെച്ചപ്പെട്ടിട്ടുണ്ടെന്നും സെവാഗ് ചൂണ്ടിക്കാട്ടി. സഞ്ജു സാംസണ്‍ അല്ലാതെ മറ്റൊരു മാച്ച് വിന്നര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പട്ടികയില്‍ ഇല്ല. അതുകൊണ്ട് തന്നെ കോലിപ്പടയ്ക്ക് രാജസ്ഥാനെ അനായാസം തോല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് സെവാഗിന്റെ അഭിപ്രായം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രായമായിക്കൊണ്ടിരിക്കുന്ന സിംഹം'; ക്രിസ് ഗെയ്‌ലിനെ കുറിച്ച് ഇര്‍ഫാന്‍ പത്താന്‍