Select Your Language

Notifications

webdunia
webdunia
webdunia
webdunia

എങ്കിൽ പിന്നെ എൻസിഎയിൽ സ്ഥിരതാമസമാക്കിയാൽ പോരെ, ഇങ്ങനെയുമുണ്ടോ പരിക്ക്, ദീപക് ചാഹറിനെതിരെ ശാസ്ത്രി

എങ്കിൽ പിന്നെ എൻസിഎയിൽ സ്ഥിരതാമസമാക്കിയാൽ പോരെ, ഇങ്ങനെയുമുണ്ടോ പരിക്ക്, ദീപക് ചാഹറിനെതിരെ ശാസ്ത്രി
, ബുധന്‍, 12 ഏപ്രില്‍ 2023 (14:17 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനാറാം സീസണിൽ മികച്ച തുടക്കമാണ് ധോനിയുടെ ചെന്നൈ സൂപ്പർ കിംഗ്സിന് ലഭിച്ചിരിക്കുന്നത്. ബെൻ സ്റ്റോക്സ് അടക്കം സീനിയർ താരങ്ങൾ പരിക്കിൻ്റെ പിടിയിലാണെങ്കിലും കൈവശമുള്ള ടീമിനെ വെച്ച് മികച്ച പ്രകടനം നടത്താൻ ധോനിക്കാവുന്നുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ടീമിലെ ഓൾറൗണ്ടർ താരമായ ദീപക് ചാഹറിനെയും ചെന്നൈയ്ക്ക് പരിക്ക് മൂലം നഷ്ടമായിരുന്നു.
 
സീസണിലെ ഇനിയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഇപ്പോഴിതാ ദീപക് ചാഹറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവിശാസ്ത്രി. താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്ഥിരതാമസക്കാരനായി മാറിയിരിക്കുകയാണെന്ന് ശാസ്ത്രി കുറ്റപ്പെടുത്തി. പരിക്കിൻ്റെ പേരിലാണ് 2022ലെ ഐപിഎൽ സീസൺ ദീപകിന് നഷ്ടമാായത്. ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ബംഗ്ലാദേശ് പരമ്പരയ്ക്കിടെ വീണ്ടും പരിക്കിൻ്റെ പിടിയിലായി. ഇത്തവണ ഐപിഎല്ലിൽ തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്കേറ്റ് മടങ്ങിയിരിക്കുന്നു.
 
ഒരേ പരിക്ക് ആവർത്തിക്കുന്നതാണ് ദീപക്കിനെ അലട്ടുന്ന പ്രശ്നം. ദീപകിനെ പോലെ വേറെയും താരങ്ങളുണ്ട്. ഇങ്ങനെ പരിക്കേൽക്കുന്ന താരങ്ങൾക്ക് തുടർച്ചയായി 4 മത്സരങ്ങൾ പോലും കളിക്കാനാവുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. താരങ്ങൾ പൂർണ്ണമായും ഫിറ്റായ ശേഷമാകണം എൻസിഎ വിടുന്നത്. ടീമുകളുടെ നായകന്മാർക്കാണ് ഇത് പ്രശ്നമായി മാറുനത്. ഈ സാഹചര്യം ദൗർഭാഗ്യകരമാണ്. ശാസ്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മര്യാദയ്ക്ക് ടി20 കളിപ്പിച്ചവനെ ഓൾ ഫോർമാറ്റിലെത്തിച്ച് ഫോമൗട്ടാക്കുന്നത് എന്ത് ദ്രാവിഡാണ്