ലഖ്നൗവിനെതിരെ തോൽവി, ആർസിബിയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ല, ആദ്യ രണ്ടിലെത്താൻ സാധ്യത മങ്ങുന്നു, പ്ലേ ഓഫ് സാധ്യതയും തുലാസിൽ
പട്ടികയില്‍ അവസാനസ്ഥാനത്തുള്ള ലഖ്നൗവിനെതിരെയുള്ള പരാജയമാണ് ആര്‍സിബിക്ക് തിരിച്ചടിയായത്.
Publish Date: Fri, 08 May 2026 (16:12 IST)
Updated Date: Fri, 08 May 2026 (15:51 IST)
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്സിനെതിരായ മത്സരത്തില്‍ 9 റണ്‍സിന്റെ തോല്‍വി നേരിട്ടതോടെ ആര്‍സിബിയുടെ ആദ്യ രണ്ടിലെത്താനുള്ള സ്വപ്നങ്ങള്‍ക്ക് മങ്ങല്‍. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ഐപിഎല്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബി. ഇനിയുള്ള 4 മത്സരങ്ങളില്‍ 2 വിജയങ്ങള്‍ നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെങ്കിലും ആദ്യ രണ്ടിലെത്തി സാധ്യതകള്‍ ഉയര്‍ത്താന്‍ ഇനിയുള്ള 3 മത്സരങ്ങളില്‍ ആര്‍സിബിയ്ക്ക് വിജയിക്കേണ്ടതുണ്ട്. പട്ടികയില്‍ അവസാനസ്ഥാനത്തുള്ള ലഖ്നൗവിനെതിരെയുള്ള പരാജയമാണ് ആര്‍സിബിക്ക് തിരിച്ചടിയായത്.
മെയ് 10,13, 17 ,22 തീയതികളിലാണ് ആര്‍സിബിയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് ഈ മത്സരങ്ങളില്‍ ആര്‍സിബിയുടെ എതിരാളികള്‍. ഇതില്‍ പോയന്റ് പട്ടികയില്‍ ആദ്യ 2 സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സ്, എസ്ആര്‍എച്ച് എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ ആര്‍സിബിക്ക് കടുത്തതാകും. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരില്‍ ഒരു ടീമിനെതിരെ പരാജയം സംഭവിച്ചാല്‍ പുറത്താകലിന്റെ വക്കത്തേക്ക് വരെ ആര്‍സിബി പോയേക്കാം.
പോയന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലുള്ള മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത ടീമുകള്‍ ഏത് എതിരാളിയേയും തങ്ങളുടേതായ ദിവസം തോല്‍പ്പിക്കാന്‍ കരുത്തുള്ളവരാണ്. ഇതിന് പുറമെ ടോപ് 2 ലക്ഷ്യം വെയ്ക്കുന്ന പഞ്ചാബ്, എസ്ആര്‍എച്ച് ടീമുകളെയും നേരിടണം എന്നത് ആര്‍സിബിയെ വലയ്ക്കുമെന്ന് ഉറപ്പാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക