Webdunia - Bharat's app for daily news and videos

Install App

Henrich klassen : കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, ഏറെ ചിന്തിച്ചെടുത്ത തീരുമാനം, 33 വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഹെൻറിച്ച് ക്ലാസൻ

അഭിറാം മനോഹർ
തിങ്കള്‍, 2 ജൂണ്‍ 2025 (15:31 IST)
Henrich klassen retired From international cricket
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവിലുള്ള ലിമിറ്റഡ് ഓവര്‍ കളിക്കാരില്‍ മികച്ചവരില്‍ ഒരാളുമായ ഹെന്റിച്ച് ക്ലാസന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ആരാധകരെ ഞെട്ടിക്കുന്നതാണ് ക്ലാസന്റെ അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപനം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും മിന്നുന്ന പ്രകടനം നടത്തുന്ന താരം ഏറെക്കാലമായി മികച്ച പ്രകടനമാണ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് ക്ലാസന്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Heinrich Klaasen (@heinie45)

'ഇത് എന്റെ ജീവിതത്തിലെ ദുഃഖം നിറഞ്ഞൊരു ദിനമാണ്. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു പിന്മാറാനുള്ള തീരുമാനം എടുത്തിരിക്കുന്നു. ഞാന്‍, എന്റെ കുടുംബവും, ഭാവിയുമായി ബന്ധപ്പെട്ട് എന്താണ് ഉചിതം എന്ന കാര്യത്തില്‍ ഏറെ ചിന്തിച്ചതിന് ശേഷമാണ് ഈ തീരുമാനം. ഏറെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നെങ്കിലും,ഇത് മനസ്സില്‍ ഉറപ്പിച്ചെടുക്കുന്ന തീരുമാനമാണ്. മാത്‌റാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുക എന്നത് ബാല്യകാല സ്വപ്നമായിരുന്നു. അത് എപ്പോഴും ഒരു ബഹുമതിയായി തന്നെ കരുതുന്നു.ഈ യാത്രയില്‍ ഞാന്‍ നേടിയ സുഹൃത്തുക്കളും അനുഭവങ്ങളുമെല്ലാം ഞാന്‍ ജീവിതത്തില്‍ എല്ലാ കാലവും സ്മരിക്കും. ഓരോ ദിവസവും ദക്ഷിണാഫ്രികയ്ക്ക് വേണ്ടി കളിക്കാനായത് അഭിമാനമായാണ് കരുതുന്നത്. ഇതില്‍ ഒപ്പം നിന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ യാത്രയില്‍ പരിശീലകര്‍ എപ്പോഴും എന്നില്‍ വിശ്വാസം പുലര്‍ത്തി. അവരോടുള്ള കടപ്പാട് വലുതാണ്.ക്ലാസന്‍ പറഞ്ഞു. 2025ലെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 
 
 
എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരമാകും ഈ തീരുമാനം നല്‍കുക. ഞാന്‍ പ്രോട്ടിയാസ് ടീമിന്റെ വലിയൊരു ആരാധകനായിരിക്കുമെന്നത് എന്നും സത്യമാണ്. എന്റെ കരിയറിന്റെ ഓരോ ഘട്ടത്തിലും എന്നെ പിന്തുണച്ച എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍നിന്നുള്ള നന്ദി,' - ക്ലാസണ്‍ കൂട്ടിച്ചേര്‍ത്തു.
 
 
 
2018ല്‍ ഇന്ത്യക്കെതിരെ യൂസ്വേന്ദ്ര ചഹല്‍,കുല്‍ദീപ് യാദവ് എന്നിവര്‍ക്കെതിരെ നടത്തിയ പ്രകടനമാണ് ക്ലാസനെ ഇന്ത്യന്‍ ആരാധകര്‍ക്ക് പരിചിതമാക്കിയത്. സ്പിന്‍ ബൗളിങ്ങിനെതിരെ കളിക്കാനുള്ള താരത്തിന്റെ മികവാണ് താരത്തെ അപകടകാരിയാക്കിയത്. 60 ഏകദിനങ്ങളില്‍ നിന്നും 43.7 ശരാശരിയില്‍ 2141 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 4 സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 58 ടി20 മത്സരങ്ങളില്‍ നിന്നും 23.2 ശരാശരിയില്‍ 100 റണ്‍സും താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 49 മത്സരങ്ങളില്‍ നിന്നും 40 റണ്‍സ് ശരാശരിയില്‍ 1480 റണ്‍സും താരത്തിന്റെ പേരിലുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishab Pant: വീരനെ പോലെ പൊരുതി, 54 റണ്‍സില്‍ റിഷഭ് പന്ത് പുറത്ത്, രോഹിത്തിന്റെ റെക്കോര്‍ഡ് നേട്ടം തകര്‍ത്തു

Rishabh Pant: ഒടുവില്‍ ഇംഗ്ലണ്ടിനും സമ്മതിക്കേണ്ടിവന്നു; മുടന്തി മുടന്തി ക്രീസിലേക്ക്, കൈയടിച്ച് എതിര്‍ ടീം ആരാധകരും (വീഡിയോ)

Rishab Pant: നാൻ വീഴ്വേൻ എൻട്രു നിനൈത്തായോ, കാലിന് പരിക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങി റിഷഭ് പന്ത് (വീഡിയോ)

Rishab Pant: ഗിൽക്രിസ്റ്റിനും ധോനിക്കും പോലും നേടാൻ കഴിയാത്തത്, പരിക്കേറ്റ് മടങ്ങിയെങ്കിലും റെക്കോർഡ് നേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

Shubman Gill - Ben Stokes: ഗിൽ എത്തിയതും കൂവലുമായി ഇംഗ്ലീഷ് കാണികൾ,നിരാശപ്പെടുത്തി മടങ്ങി, വിക്കറ്റ് ആഘോഷമാക്കി ബെൻ സ്റ്റോക്സ്

അടുത്ത ലേഖനം
Show comments