കോൺവെയും മുസ്തഫിസുറും പോയി, പകരം 36ക്കാരൻ റിച്ചാർഡ് ഗ്ലീസനെ ടീമിലെത്തിച്ച് ചെന്നൈ

അഭിറാം മനോഹർ
വെള്ളി, 19 ഏപ്രില്‍ 2024 (17:14 IST)
Richard Gleeson
ഐപിഎല്ലില്‍ ഏറെക്കാലമായി വയസന്‍ പടയെന്ന് വിളിപ്പേരുള്ള സംഘമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മറ്റ് ടീമുകളെല്ലാവരും തന്നെ യുവതാരങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ പയറ്റി തെളിഞ്ഞ താരങ്ങളെ ടീമിലെത്തിച്ച് ഐപിഎല്ലില്‍ മാസ് കാണിക്കുന്നത് ചെന്നൈയ്ക്ക് ഇന്നുമൊരു തമാശയാണ്. ഇപ്പോഴിതാ പരിക്ക് മൂലം സീസണ്‍ നഷ്ടപ്പെട്ട ഡെവോണ്‍ കോണ്‍വെയ്ക്കും സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന മുസ്തഫിസുര്‍ റഹ്മാനും പകരക്കാരനായി 36ക്കാരനായ ഇംഗ്ലീഷ് പേസറെ ടീമിലെത്തിച്ചിരിക്കുകയാണ് ചെന്നൈ.
 
നിലവില്‍ ആദ്യ നാല് സ്ഥാനത്തിലുള്ള ചെന്നൈ പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ഡെവോണ്‍ കോണ്‍വെയ്ക്ക് പകരക്കാരനായാണ് എത്തുന്നതെങ്കിലും മുസ്തഫിസുറിന്റെ വിടവാകും പുതുതായി എത്തുന്ന ഇംഗ്ലീഷ് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണ്‍ നികത്തുക. ഇന്ത്യക്കെതിരെ ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി,റിഷഭ് പന്ത് എന്നിവരെ പുറത്താക്കി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ച താരമാണ് ഗ്ലീസന്‍. 34 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 143 വിക്കറ്റുകളും 82 ടി20 മത്സരങ്ങളില്‍ നിന്നും 91 വിക്കറ്റുകളും താരത്തിനുണ്ട്. ന്യൂബോളില്‍ അപകടകാരിയാണ് താരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma : "ഡക്കാഭിഷേകം" തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിന് മടങ്ങി അഭിഷേക്, സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആശങ്ക

അനാവശ്യ ചർച്ചകൾ വേണ്ട, അഭിഷേകിന് പൂർണപിന്തുണയുമായി ബാറ്റിംഗ് കോച്ച്

കളിച്ച രണ്ട് കളികളിലും ഡക്ക്, അഭിഷേക് ഫോമിലെത്തുമോ?, നെതർലൻഡിനെതിരെ സഞ്ജു?

ഇന്ത്യയിൽ കളിവെച്ചാൽ എന്നും പ്രശ്നങ്ങൾ, 2031ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായേക്കില്ല

സ്മിത്തിനെ അപമാനിക്കുന്ന തീരുമാനമായി പോയി, ഓസ്ട്രേലിയൻ പരാജയത്തിൽ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് മാർക്ക് വോ

അടുത്ത ലേഖനം
Show comments