ക്വാളിഫയറിന് മുന്നെ ചെന്നൈ ടീമിൽ ധോനി- ജഡേജ തർക്കം, റിവാബ ജഡേജയുടെ ട്വീറ്റ് ചർച്ചയാകുന്നു

Webdunia
തിങ്കള്‍, 22 മെയ് 2023 (18:04 IST)
ഐപിഎല്ലില്‍ ക്വാളിഫയര്‍ മത്സരത്തിനൊരുങ്ങുന്ന ചെന്നൈ ടീം ക്യാമ്പില്‍ താരങ്ങള്‍ തമ്മില്‍ പൊട്ടലും ചീറ്റലും. ചെന്നൈ നായകന്‍ മഹേന്ദ്രസിംഗ് ധോനിയും ടീമിലെ മറ്റൊരു മുതിര്‍ന്ന താരമായ രവീന്ദ്ര ജഡേജയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതായാണ് റിപ്പോര്‍ട്ട്.
 
ലീഗ് റൗണ്ടിലെ തങ്ങളുടെ അവസാനപോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയ ശേഷം ധോനിയും ജഡേജയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മത്സരത്തിലെ ജഡേജയുടെ പ്രകടനത്തില്‍ ധോനി അസന്തുഷ്ടി പ്രകടിപ്പിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ഡല്‍ഹിക്കെതിരെ ജഡേജ നാലോവറില്‍ 50 റണ്‍സ് വഴങ്ങിയിരുന്നു. ഈ തര്‍ക്കത്തിന് പിന്നാലെ ജഡേജയുടെ ഭാര്യയായ റിവാബ ജഡേജ പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
 
കര്‍മഫലം നിങ്ങളെ തേടിവരും ഇപ്പോഴല്ലെങ്കില്‍ അധികം വൈകാതെ എന്നായിരുന്നു റിവാബയുടെ ട്വീറ്റ്. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ ധോനിക്ക് പകരം ജഡേജയെ നായകനാക്കിയിരുന്നെങ്കിലും ടീം തുടരെ തോല്‍വികള്‍ വഴങ്ങിയതോടെയാണ് ക്യാപ്റ്റന്‍സിയില്‍ ധോനി തിരികെയെത്തിയത്. പിന്നീട് ജഡേജ ടീം വിടുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയും താരം ചെന്നൈ ടീമിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയ്യരെ കൈവിട്ടത് തെറ്റായിപ്പോയി"; മൗനം വെടിഞ്ഞ് മുൻ കെകെആർ പരിശീലകൻ; കിരീടം നേടിക്കൊടുത്ത നായകനെ എന്തിന് പുറത്താക്കി?

220 റണ്‍സ് കൂട്ടുക്കെട്ട്, 152 റണ്‍സുമായി രാഹുലിന്റെ സംഹാരതാണ്ഡവം, പഞ്ചാബിനെതിരെ 264 റണ്‍സുമായി ഡല്‍ഹി

Devdutt Padikkal: 'സെലക്ടർമാർ ഇത് കാണണം'; വിസ്മയിപ്പിക്കുന്ന മാറ്റവുമായി ദേവ്ദത്ത് പടിക്കൽ

Virat Kohli and Shubman Gill: ചിരിച്ചുകൊണ്ട് തുടക്കം, നിമിഷനേരം കൊണ്ട് മുഖഭാവം മാറി; കോലിയും ഗില്ലും ഉടക്കിയോ?

ബേഥൽ കൗണ്ടി കളിക്കണമായിരുന്നുവെന്ന് കുക്ക്, ഐപിഎല്ലിനെ പറ്റി പിടിയില്ലെങ്കിൽ മിണ്ടാതിരിക്കണമെന്ന് പീറ്റേഴ്സൺ

അടുത്ത ലേഖനം
Show comments